റിയാദ്: സൗദി അറേബ്യയുടെ ദേശിയദിനത്തില്‍ ജീവരക്തം നല്‍കി ഗള്‍ഫ് മലയാളി ഫെഡറേഷന്‍. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ സെന്‍ട്രല്‍ ബ്‌ളഡ് ബാങ്കുമായി സഹകരിച്ച് മുറബ്ബ റിയാദ് അവന്യൂ മാളിലാണ് രക്തദാന ക്യാമ്പ് നടന്നത് രാവിലെ എട്ടു മുതല്‍ മൂന്ന് വരെ നടന്ന പരിപാടിയില്‍ ഇരുനൂറിലധികം ആളുകള്‍ രക്തദാനം നിര്‍വഹിച്ചു.
ബ്‌ളഡ് ബാങ്ക് ഹെഡ് മുഹമ്മദ് അല്‍ മുതൈരി ഉദ്ഘാടനം ചെയ്തു. രക്തം ദാനം ചെയ്യാന്‍ മുന്നോട്ട് വന്ന ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ജി എം എഫ് പ്രസിഡണ്ട് അബ്ദുല്‍ അസീസ് പവിത്രം അധ്യക്ഷത വഹിച്ചു. കോഓര്‍ഡിനെറ്റര്‍ റാഫി പാങ്ങോട്, മീഡിയ കോഓര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ബ്ലഡ് ബാങ്ക് സുപ്പര്‍ വൈസര്‍ ഖാലിദ് അല്‍ ഷുദൈക്കി, കോഓര്‍ഡിനേറ്റര്‍ ഹിഷാം അല്‍ ഒഷിവാന്‍, രാജു പാലക്കാട്, മാത്യു ശുമേസി, അയൂബ് കരൂപടന്ന, കുഞ്ചു സി നായര്‍, ലത്തീഫ് ഓമശ്ശേരി, ലാലു വര്‍ക്കി എന്നിവര്‍ സംസാരിച്ചു.
ജിഎംഎഫ് ഉപഹാരം ബ്ലഡ് ബാങ്ക് ഹെഡ് മുഹമ്മദ് അല്‍ മുതൈരിയും റിയാദ് അവന്യൂ മാളിനുള്ള ഉപഹാരം മാള്‍ മാനേജര്‍ ലാലു വര്‍ക്കിയും ഏറ്റുവാങ്ങി. ബ്ലഡ് ബാങ്കിന്റെ ഉപഹാരം ജി എം എഫ് ഭാരവാഹികള്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. സത്താര്‍ വാദിദവാസിര്‍, ഷിബിന്‍ വക്കം, ഷമീര്‍ കണിയാപുരം, വിപിന്‍, വിഷ്ണു, വൈഷണ ബാബു, എയ്ഞ്ചല്‍ സാലി, സാമി അല്‍ മുതെരി, ഈദ് അല്‍ അനസി, മാജീദ് അല്‍ മുതെരി എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.