Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

ഏയര്‍ ഇന്ത്യയുടെ കോഴിക്കോട് വിമാനം റദ്ദാക്കി; കനിവ് കാത്ത് പ്രവാസിയുടെ മൃതദേഹം

ഹായില്‍: മൂന്ന് ആഴ്ച മുമ്പ് ഹായിലില്‍ മരിച്ച കണ്ണൂര്‍ ധര്‍മ്മശാല കാനുല്‍ രാജീവനെ എയര്‍ ഇന്ത്യ ചതിച്ചതോടെ മൃതദേഹം റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി. നിയമ പോരാട്ടത്തിനൊടുവില്‍ കോടതി ഉത്തരവുണ്ടായിട്ടും അര്‍ഹതപ്പെട്ട ആനുകൂല്യത്തിന് കാത്തിരിക്കുന്നതിനിടെയാണ് മരണം. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് ഒരു വര്‍ഷം മുമ്പ് രാജീവ കോടതി ഉത്തരവ് നേടി. എങ്കിലും എട്ടു വര്‍ഷമായി ഇഖാമ ഇല്ലാത്തതിനാല്‍ നാട് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഹായിലില്‍ ഇരുപത്തിയാറ് വര്‍ഷം ഫര്‍ണ്ണിച്ചര്‍ കമ്പിനിയിലായിരുന്നു രാജീവന് ജോലി. ജൂണ്‍ 15ന് ആണ് ഹൃദയ സ്തംഭനത്തെ തുടര്‍ന്നു മരിച്ചത്.

വര്‍ഷങ്ങളായി ജോലി ചെയ്യുന്ന കമ്പിനി ഇഖാമ പുതുക്കി നല്‍കിയിരുന്നില്ല. കൃത്യമായി ശമ്പളവും നല്‍കിയിരുന്നില്ല. ഹായില്‍ നവോദയ ഇടപെട്ട് സ്‌പോണ്‍സര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. രാജീവന് അനുകുലമായി വിധിവന്നു. 40,000 റിയാല്‍ നല്‍കാനും നാട്ടിലേക്ക് അയക്കാനും കോടതി ഉത്തരവിട്ടു. വിധി വന്നു ഒരു വര്‍ഷം കഴിഞ്ഞിട്ടും നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. സ്‌പോണ്‍സര്‍ കുടിശ്ശിക തുക നല്‍കാത്തതാണു കാരണം.

വര്‍ഷങ്ങളായി ജോലി ചെയ്യുന്ന കമ്പിനി ഇഖാമ പുതുക്കിയിരുന്നില്ല. കൃത്യമായി ശമ്പളവും നല്‍കിയിരുന്നില്ല. ഹായില്‍ നവോദയ ഇടപെട്ട് സ്‌പോണ്‍സര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. രാജീവന് അനുകുലമായി വിധിവന്നു. 40,000 റിയാല്‍ നല്‍കാനും നാട്ടിലേക്ക് അയക്കാനും കോടതി ഉത്തരവിട്ടു. വിധി വന്നു ഒരു വര്‍ഷം കഴിഞ്ഞിട്ടും നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. സ്‌പോണ്‍സര്‍ കുടിശ്ശിക തുക നല്‍കാത്തതാണു കാരണം.

പലതവണ കമ്പനിയെ ബന്ധപ്പെടുകയും കുടിശ്ശിക തുകക്കു ശ്രമവും നടത്തിയിരുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാം് രാജീവന്‍ മരണത്തിന് കീഴടങ്ങിയത്. സാമുഹിക പ്രവര്‍ത്തകന്‍ ചാന്‍സ അബ്ദുല്‍ റഹ്മാന്‍. ഹായില്‍ നവോദയ അംഗങ്ങളായ സുനില്‍ മാട്ടുല്‍, രാജേഷ് തലശ്ശേരി, പ്രശാന്ത് കുത്തുപറമ്പ് എന്നിവരുടെ ഇടപെടലിനെ തുടര്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ രാജീവന്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോകാന്‍ റിയാദ് ഏയര്‍പോര്‍ട്ടില്‍ എത്തിച്ച. എന്നാല്‍ അവിടെയും പ്രവാസിയുടെ ഭൗതികദേഹത്തോട് എയര്‍ ഇന്ത്യ കനിഞ്ഞില്ല. ജൂണ്‍ 6ന് പുറപ്പടേണ്ട ഏയര്‍ ഇന്ത്യയുടെ റിയാദ് കോഴിക്കോട് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടര്‍ന്ന് മൃതദേഹം ഉള്‍പ്പെട്ട കാര്‍ഗോ റിയാദ് എയര്‍പോര്‍ട്ടില്‍ അധികൃതരുടെ കനിവും കാത്ത് കിടക്കുകയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top