
റിയാദ്: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ‘ദ വോയേജ്’ ക്യാമ്പയിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ അഡ്മിന്‍മാര്‍ പങ്കെടുത്ത മീഡിയാ മീറ്റ് അപ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കെഎംസിസി കമ്മിറ്റികളിലെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ ഉദ്ഘടനം ചെയ്തു.

സോഷ്യല്‍ മീഡിയ രംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ മുഹമ്മദ് ഷാഫി എടവട്ടം അവതരിപ്പിച്ചു. മീഡിയ ഉപസമിതി ചെയര്‍മാന്‍ വി. കെ റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സിറാജ് മേടപ്പില്‍, ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, വോയേജ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപ്പാറ, ഓര്‍ഗനൈന്‍സിങ് സെക്രട്ടറി മുനീര്‍ മക്കാനി, ട്രഷറര്‍ മുനീര്‍ വാഴക്കാട്, ആക്ടിങ് സെക്രട്ടറി യൂനുസ് നാണത്ത്,

ജില്ലാ ഭാരവാഹികളായ നൗഫല്‍ താനൂര്‍, ഷക്കീല്‍ തിരൂര്‍ക്കാട്, റഫീഖ് ചെറുമുക്ക്, നാസര്‍ നിലമ്പൂര്‍, സലാം പയ്യനാട്, ഇസ്മായില്‍ താനൂര്‍, മീഡിയ വിങ് ഉപസമിതി സമിതി അംഗകളായ, സലീം സിയാംകണ്ടം, സി. വി. ഇസ്മായീല്‍, ഹാരിസ് കുറുവ, യുസഫ് മുട്ടന്നൂര്‍, നൗഫല്‍ ചാപ്പപ്പടി, സബീര്‍ ജാസ്, നസീര്‍ വളപുരം എന്നിവര്‍ നേതൃത്വം നല്‍കി. റഹൂഫ് മാട്ടാന്‍ ഖിറാഅത്ത് നിര്‍വഹിച്ചു. അമീറലി പൂക്കോട്ടൂര്‍ സ്വാഗതവും ജാഫര്‍ വീമ്പൂര്‍ നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.