
റിയാദ്: കല്യാണ രാവുകളില്‍ ഇശലിന്റെ സംഗീതോത്സവം ഒരുക്കുന്ന മുട്ടിപാട്ട് റിയാദില്‍ അവതരിപ്പിക്കുന്നു. ജൂലൈ 5 വൈകീട്ട് 8 മുതല്‍ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റിലാണ് പരിപാടി. മെഹ്ഫില്‍ മുട്ടിപാട്ട് സംഘമാണ് മൈലാഞ്ചിപ്പാട്ടിന്റെ ഈണവും കല്യാണ വിരുന്നിന്റെ ഇശലും പങ്കുവെക്കുന്നത്. ഗായകരായ അല്‍താഫ് കാലിക്കറ്റ്, ജലീല്‍ കൊച്ചിന്‍ എന്നിവര്‍ നയിക്കുന്ന സംഘത്തില്‍ പതിനൊന്നംഗള്‍ ഉള്‍പ്പെടുന്ന കലാകാരന്‍മാരും അണിനിരക്കും.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മുസ്‌ലിം വീടുകളിലെ വിവാഹ രാവുകളിലാണ് മുട്ടിപാട്ട് അരങ്ങേറുക. മെഹ്ഫില്‍ സംഘത്തില്‍ വിവിധ ജില്ലകളില്‍ നിന്നുളളവരാണ് ഗാനങ്ങള്‍ ആലപിക്കുകയും ട്രിപ്പിള്‍ ഡ്രമ്മില്‍ താളം പിടിക്കുകയും ചെയ്യുക. കാണികളെ സംഗീത ലഹരിയിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ആവേശമാണ് മുട്ടിപാട്ടിന്റെ പ്രത്യേകത. പ്രവേശനം സൗജന്യമാണ്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.