റിയാദ്: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന ‘ദ വോയേജ്’ ക്യാമ്പയിനിന്റെ ഭാഗമായി റിയാദിലെ വിവിധ കെഎംസിസി ഘടകങ്ങളിലെ സോഷ്യല്‍ മീഡിയ അഡ്മിന്മാര്‍ ഒത്തുചേരുന്നു. മീഡിയ മീറ്റ് അപ്പ് എന്ന പേരില്‍ നടക്കുന്ന പരിപാടി ജൂലൈ 7 രാത്രി 9ന് ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടക്കും.
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് നസ്‌റുദ്ധീന്‍ വിജെ, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ഷാഫി എടവട്ടം എന്നിവര്‍ മീഡിയയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സംസാരിക്കും. കെഎംസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയും ദ വോയേജ് മീഡിയ സംഘാടക സമിതിയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.