
റിയാദ്: ഷിഫ മലയാളി സമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണക്കാരായ തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് പത്തിലധികം രക്ത പരിശോധനകളും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകളും നടന്നു. ആദ്യ ആഴ്ച 130 അംഗങ്ങള്‍ പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ചികിത്സ ആവശ്യമായവര്‍ക്ക് ആവശ്യമായ സഹായം എസ്എംഎസ് നല്‍കും.

ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാമ്പില്‍ അലി അല്‍സഹറാനി ഉദ്ഘാടനം ചെയ്തു. ഡോ. സൈയ്ദ് ഹുസൈന്‍, ഡോ. സഫീര്‍ എന്‍ആര്‍, ഡോ. ബ്ലെസ്സി, ഡോ. ദീപ്തി എന്നിവര്‍ നേതൃത്വം നല്‍കി.

സെക്രട്ടറി പ്രകാശ് ബാബു വടകര, രക്ഷാധികാരികളായ മോഹനന്‍ കരുവാറ്റ, അശോകന്‍ ചാത്തന്നൂര്‍, മധു വര്‍ക്കല, സാബു പത്തടി, ഹനീഫ കൂട്ടായി, വര്‍ഗീസ് ആളൂക്കാരന്‍, ബിജു മടത്തറ, ബാബു കണ്ണോത്ത്, രജീഷ് ആറളം, അനില്‍ കണ്ണൂര്‍, വിജയന്‍ ഓച്ചിറ, സന്തോഷ് തിരുവല്ല, റഹീം പറക്കോട്, ബിജു അടൂര്‍, ഫൈസല്‍ ബാബു സൂപ്പര്‍വൈസര്‍. നൗഫല്‍, റിയാസ് ലാബ് ടെക്‌നീഷ്യന്‍, ശ്രുതി നഴ്‌സിംഗ് സ്റ്റാഫ്, കിരണ്‍ നഴ്‌സിംഗ് സ്റ്റാഫ് എന്നിവര്‍ നേതൃത്വം നല്‍കി.






