റിയാദ്: ഷിഫയിലെ തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ഷിഫ മലയാളി സമാജം ചികിത്സാ സഹായം കൈമാറി. ഉദര രോഗത്തിന് റിയാദില്‍ ശസ്ത്രക്രിയക്ക് വിധേയയനായ തൃശ്ശൂര്‍ സ്വദേശി പ്രകാശ് ഇരുപത് വര്‍ഷമായി വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് തൊഴിലാളിയാണ് ഇദ്ദേഹത്തിനുളള ചികിത്സ സഹായം മാധ്യമ പ്രവര്‍ത്തകന്‍ സുലൈമാന്‍ ഊരകം കൈമാറി.
ഹൃദ്രോഗത്തിന് നാട്ടില്‍ ചികിത്സയില്‍ കഴിയുന്ന ശാസ്താംകോട്ട സ്വദേശി പി വി കുമാര്‍ മെക്കാനിക്ക് വര്‍ഷോപ്പ് തൊഴിലാളിയാണ്. അദ്ദേഹത്തിന് രക്ഷാധികാരി മോഹനന്‍ കരുവാറ്റ സഹായം കൈമാറി. പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട്, സെക്രട്ടറി പ്രകാശ് ബാബു വടകര, അശോകന്‍ ചാത്തന്നൂര്‍, മധു വര്‍ക്കല, സാബു പത്തടി, മുജീബ് കായംകുളം, വര്‍ഗീസ് ആളുക്കാരന്‍, ബാബു കണ്ണോത്ത്, ബിജു മടത്തറ, സുനില്‍ പൂവത്തുങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.