റിയാദ്: കേളി കലാസാംസ്‌കാരിക വേദി അല്‍ ഖര്‍ജ് ഏരിയ കമ്മറ്റി സോക്കര്‍-24 സീസണ്‍-2 സംഘാടക സമിതിക്ക് രൂപം നല്‍കി. അല്‍ഖര്‍ജ് ഏരിയ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം ലിപിന്‍ പശുപതി ആമുഖ പ്രസംഗം നടത്തി. ഏരിയ പ്രസിഡന്റ് ഷെബി അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജോസഫ് ടി ജി യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിശദീകരിച്ചു. ഏരിയ സെക്രട്ടറി രാജന്‍ പള്ളിത്തടം ഫുട്‌ബോള്‍ സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു.
പതിനാറ് ടീമുകളെ പങ്കെടുക്കുന്ന മത്സരം നാല് ആഴ്ച നീണ്ടു നില്‍ക്കും. സെപ്റ്റംബര്‍ 19ന് തുടങ്ങി ഒക്ടോബര്‍ 10 വരെയുള്ള വ്യാഴാഴ്ച്ചകളില്‍ നടക്കുന്ന മസരത്തില്‍ ഒരു ദിവസം നാല് മത്സരങ്ങള്‍ വീതം നടക്കും. അല്‍ഖര്‍ജ് യമാമ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും.
ഫുട്‌ബോള്‍ സംഘാടകസമിതി ചെയര്‍മാനായി അബ്ദുല്‍ കലാമിനെയും കണ്‍വീനറായി റാഷിദ് അലി ചെമ്മാടിനേയും തെരഞ്ഞെടുത്തു. മുക്താര്‍, മന്‍സൂര്‍ ഉമ്മര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും അബ്ദുള്‍ സമദ്, വേണുഗോപാല്‍ എന്നിവര്‍ ജോയന്റ് കണ്‍വീനര്‍മാരായും സാമ്പത്തിക കമ്മിറ്റി കണ്‍വീനറായി ജയന്‍ പെരുനാട് എന്നിങ്ങനെ 51 അംഗ സംഘാടകസമിതി പാനലിന് യോഗം അംഗീകാരം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്കും ടീം രജിസ്‌ട്രേഷനുമായി റാഷിദ് അലി ചെമ്മാട് 0559029228, അബ്ദുള്‍ കലാം (താടിക്കാരന്‍) 0537233343 എന്നിവരെ ബന്ധപ്പെടണം. യോഗത്തില്‍ ഏരിയ സെക്രട്ടറി സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ റാഷിദലി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.