റിയാദ്: പ്രമുഖ ചേക്‌ളേറ്റ് വിതരണക്കാരായ അല്‍ മിന്ദസ ഗ്രൂപ് ഓഫ് കമ്പനീസിന്റെ പുതിയ ശാഖ ദാര്‍ അല്‍ ബൈദയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഹോള്‍സെയില്‍, റീറ്റെയില്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ വിശാലമായ പുതിയ ശാഖ ന്യൂ ഹരാജ് മാര്‍ക്കറ്റിന് സമീപം ഫെ്രബുവരി 3 ശനി വൈകീട്ട് 4ന് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
അന്താരാഷ്ട്ര രംഗത്തെ പ്രമുഖ ചോക്‌ളേറ്റ് ബ്രാണ്ടുകള്‍, സ്വീറ്റ്‌സ്, ബിസ്‌കറ്റ്‌സ്, സ്‌നാക്‌സ്, ടിന്‍ ഫുഡ്‌സ് എന്നിവയുടെ വിപുലമായ ശേഖരമാണ് പുതിയ ശാഖയില്‍ ഒരുക്കിയിട്ടുളളത്. വിവിധ രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പ്രശസ്ത ബ്രാണ്ടുകള്‍ അല്‍ മിന്ദസ ഗ്രൂപ്പ് നേരിട്ട് സൗദി അറേബ്യയില്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്നു. അതുകൊണ്ടുതന്നെ വിപണിയിലെ ഏറ്റവും മികച്ച വിലയ്ക്ക് ഉത്പ്പനങ്ങള്‍ ഉപഭോക്താക്കള്‍ക്കും റീറ്റെയില്‍ വിതരണക്കാര്‍ക്കും ലഭ്യമാക്കുമെന്ന് അല്‍ മിന്ദസ സിഇഒ മുഹമ്മദ് ഷമീര്‍ പറഞ്ഞു. നാട്ടില്‍ പോകുന്നവര്‍ക്കു കോംബോ പാക്കും ഗിഫ്റ്റ് പാക്കും പ്രത്യേക വിലക്കിഴിവില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.