Sauditimesonline

BOOK FAIR
അറിവിന്റെ ജാലകം അടയ്ക്കില്ല; അടുത്ത പുസ്തകോത്സവത്തിനൊരുങ്ങി പ്രസാധകര്‍ മടങ്ങി

‘പ്രവാസികളുടെ ഇ അഹമദ്’; അനുസ്മരണം ഫെബ്രുവരി 2ന്

റിയാദ്: മുന്‍ വിദേശകാര്യ സഹമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ഇ അഹമദ് അനുസ്മരണം സംഘടിപ്പിക്കുന്നു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 2 വെളളി വൈകീട്ട് 7.30ന് പരിപാടി ആരംഭിക്കും. ‘പ്രവാസികളുടെ ഇ അഹമദ്’ എന്ന പേരില്‍ റിയാദ് കണ്ണൂര്‍ കെഎംസിസിയുടെ നേതൃത്വത്തിലാണ് പരിപാടി.

25 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്ന ഇ അഹമദ് മുസ്ലീംലീഗ് ദേശീയ പ്രസിഡന്റായിരുന്നു. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാലം കേന്ദ്ര മന്ത്രി പദം അലങ്കരിച്ചതും ഇ അഹമദാണ്. വന്‍ ഹുഭൂരിപക്ഷം നേടി കേരളത്തില്‍ നിന്ന് 19-ാം ലോക സഭവരെ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുത്തതും ഇ അഹമദിനെയാണ്. പ്രവാസികള്‍ നേരിടുന്ന നിരവധി വിഷയങ്ങളില്‍ ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളുമായി നേരിട്ട് ഇടപെട്ട് പരിഹാരം കാണുകയും പ്രവാസി യാത്രാ പ്രതിസന്ധികള്‍ക്ക് ആശ്വാസം പകരാനും ഇ അഹമദിന് കഴിഞ്ഞിരുന്നു. രണ്ട് പാസ്‌പോര്‍ട്ട് കൈവശം ഉളളവര്‍ക്ക് പൊതുമാപ്പ് നല്‍കി നിയമപരമായി പാസ്‌പോര്‍ട്ട് നേടാന്‍ അവസരം ഒരുക്കിയതും ഇ അഹമദ് ആണ്. 2017 ഫെബ്രുവരി 1ന് ആണ് വിടവാങ്ങിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top