റിയാദ്: സാമൂഹ്യ യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കാത്ത വസ്തുതാവിരുദ്ധ കണക്കുകള്‍ നിറഞ്ഞ അസത്യ പഞ്ചാംഗമാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് നവോദയ റിയാദ്. കണ്ണടച്ച് ഇരുട്ടാക്കുകയാണ് സര്‍ക്കാര്‍. ക്ഷേത്ര നിര്‍മ്മാണം സര്‍ക്കാര്‍ നേട്ടമായി അവകാശമുയര്‍ത്തി അധഃപതിക്കുന്ന രൂപത്തിലാണ് ബജറ്റ്. വര്‍ഷങ്ങളായി നിയമന നിരോധനം നിലനില്‍ക്കുന്നു. അപ്പോഴും പുതിയ തൊഴില്‍ വാഗ്ദാനം നല്‍കുകയാണ്. ഇന്ധന വില കുതിച്ചുയരുമ്പോഴും വിലക്കയറ്റം നിയന്ത്രിച്ചു എന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. ഇത്തരം പോള്ളത്തരങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പുകാലത്തെ ബജറ്റിലുളളത്.
പ്രവാസികളെ പൂര്‍ണ്ണമായും ബജറ്റ് വിസ്മരിക്കുന്നു. അങ്ങനൊരു ഇന്ത്യന്‍ ജനവിഭാഗമുണ്ടെന്നും അവരെ പരിഗണിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇത്തവണയും കേരളത്തിന് അവഗണനമാത്രമാണ് ലഭിച്ചത്. സാധാരണക്കാരെ പൂര്‍ണ്ണമായും മറന്ന ബജറ്റ് കുത്തക കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കാന്‍ മറന്നില്ല. കേവലം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രസംഗത്തിനപ്പുറം യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റാണെന്നും റിയാദ് നവോദയ കുറ്റപ്പെടുത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.