Sauditimesonline

chavakakd
'നമ്മള്‍സ്' സോക്കര്‍ ലീഗ്; ഫൈറ്റേഴ്‌സ് ചാമ്പ്യന്‍മാര്‍

ആലപ്പുഴ കൂട്ടായ്മ ‘ഇവ’; ആന്റണി വിക്ടര്‍ പ്രസിഡന്റ്

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) വാര്‍ഷിക പൊതുയോഗം വിവിധ പരിപാടികളോടെ നടന്നു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. മലസ് ചെറീസ് റെസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബദര്‍ കാസിം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സുരേഷ് കുമാര്‍, നിസാര്‍ അഹമ്മദ്, ഹാഷിം ചീയാംവെളി, ബദര്‍ കാസിം, ധന്യ ശരത് എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ആന്റണി വിക്ടര്‍ (പ്രസിഡന്റ് ), ബദര്‍ കാസിം, സാനു മാവേലിക്കര (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് മൂസ (ജനറല്‍ സെക്രട്ടറി), സെബാസ്റ്റ്യന്‍ ചാര്‍ളി, സുദര്‍ശന കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), നിസാര്‍ മുസ്തഫ (ട്രഷറര്‍), ആസിഫ് ഇഖ്ബാല്‍ (ജോയിന്റ് ട്രഷറര്‍), സിജു പീറ്റര്‍ (ചാരിറ്റി കണ്‍വീനര്‍), നാസര്‍ കുരിയാന്‍ (ജോ.കണ്‍വീനര്‍), ടി എന്‍ ആര്‍ നായര്‍ (മീഡിയ കണ്‍വീനര്‍), ധന്യ ശരത് (കലാ വിഭാഗം കണ്‍വീനര്‍) സുരേഷ് ആലപ്പുഴ, ഹാഷിം ചീയാം വെളി, നിസാര്‍ അഹമ്മദ്, വി ജെ നസ്രുദീന്‍, നിസാര്‍ കോലത്ത് (രക്ഷാധികാരികള്‍) എന്നിവരാണ് ഭാരവാഹികള്‍.

ഇവ വനിതാ വിഭാഗം ഭാരവാഹികളായി തെരഞ്ഞെടുത്തു നൗമിതാ ബദര്‍ (പ്രസിഡന്റ്), സീന നിസാര്‍ (വൈസ് പ്രസിഡന്റ്),റ ീന സിജു (സെക്രട്ടറി), ഷാദിയ ഷാജഹാന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു. നിസാര്‍ മുസ്തഫ സ്വാഗതവും ടി എന്‍ ആര്‍ നായര്‍ നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top