‘മാധ്യമങ്ങളും പൊതുബോധ നിര്‍മ്മിതിയും’ ചര്‍ച്ച; ഡോ. കെ പി മോഹന്‍ പങ്കെടുക്കും

റിയാദ്: സാഹിത്യ നിരൂപകനും ദേശാഭിമാനി പത്രാധിപരുമായ ഡോ. കെ.പി. മോഹനന് സാഹിത്യ കൂട്ടായ്മ ചില്ല സര്‍ഗവേദി റിയാദില്‍ സ്വീകരണം നല്‍കും. ജനുവരി 31 ബുധന്‍ രാത്രി 7.30ന് ലൂഹ ഓഡിറ്റോറിയത്തിലാണ് സ്വീകരണം. ‘മാധ്യമങ്ങളും പൊതുബോധ നിര്‍മ്മിതിയും’ എന്ന വിഷയം ചര്‍ച്ച ചെയ്യും.

അധ്യാപകനായിരുന്ന മോഹനന്‍ 2007ല്‍ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. അബുദാബി ശക്തി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

 

Leave a Reply