റിയാദ്: കേളി കലാ സാംസ്‌കാരിക വേദി രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഫെബ്രുവരി 2ന് ആരംഭിക്കും. ദ്വിദിന പരിപാടിയുടെ രണ്ടാം ദിനം ഏപ്രില്‍ 19ന് നടക്കും. സാംസ്‌കാരിക സമ്മേളനം സാഹിത്യ നിരൂപകനും കേരള സാഹിത്യ പുരസ്‌ക്കാര ജേതാവും ദേശാഭിമാനി വാരിക പത്രാധിപരുമായ ഡോ. കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും.
ഷിഫ റീമാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആദ്യ ദിനം കേളി അംഗങ്ങളുടെയും, കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, ഗാനമേള എന്നിവ അരങ്ങേറും. ഏപ്രില്‍ 19ന് കേരളത്തില്‍ നിന്നുള്ള മുന്‍നിര കലാകാരന്മാര്‍ ഒരുക്കുന്ന സൗജന്യ മെഗാഷോയാണ് റിയാദിലെ പൊതു സമൂഹത്തിനായി ഒരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.