മുസ്‌ലിംകള്‍ക്ക് ആരാധനാലയം തകര്‍ക്കാന്‍ കഴിയില്ല; തകര്‍ത്ത ചരിത്രവുമില്ല

റിയാദ്: സ്വന്തം വിശ്വാസം കൈവിടാതെ മറ്റു മതങ്ങളേയും മതസ്ഥരേയും അംഗീകരിക്കണമെന്നു ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ കോട്ടയം ജില്ലാ പ്രസിഡന്റും സ്‌റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ അബ്ദുല്‍ നാസ്വിര്‍ മൗലവി അല്‍ കൗസരി. ദക്ഷിണ കേരള ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രഖ്യാപനത്തിന് ബത്ഹ ലുഹു ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അന്യ മത വിശ്വാസികളോട് പുലര്‍ത്തേണ്ട കടമകളും കടപ്പാടുകളും പഠിപ്പിച്ച മതമാണ് ഇസ്‌ലാം. അപഹരിച്ച സ്വത്തില്‍ ആരാധന നിഷിദ്ധമാണെന്ന് വിശ്വാസിയെ ഇസ്‌ലാം പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഒരു മുസ്ലിമിനും ആരുടെയും ആരാധനാലയം തകര്‍ക്കാന്‍ കഴിയില്ല; തകര്‍ത്ത ചരിത്രവുമില്ല. വര്‍ത്തമാന കാലത്ത് രാജ്യത്തിന്റെ ബഹുസ്വരതക്ക് ഏല്‍ക്കുന്ന മുറിവുകള്‍ ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണ്. അതു സൈ്വര്യ ജീവിതം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഹമദ് സഹദ് ഹുസ്‌നി (പ്രസിഡന്റ്), മുനീര്‍ ഷാഹ് തണ്ടാശേരി (സെക്രട്ടറി), റുമൈസ് അല്‍ ഹുദവി മൂവാറ്റുപുഴ (ട്രഷറര്‍) താജുദ്ദീന്‍ ക്ലാപ്പന (ചെയര്‍മാന്‍) എന്നിവരെ റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

Leave a Reply