Sauditimesonline

SaudiTimes

ഖാലിദിയ ഗോള്‍ഡ് കപ്പിന് ഉജ്ജ്വല തുടക്കം

ദമ്മാം: ഖാലിദിയ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റിന് തുടക്കം. ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസ്സോസിയേഷനില്‍ രെജിസ്റ്റര്‍ ചെയ്ത് 14 ടീമുകള്‍ മാറ്റുരക്കും. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസ്സോസിയഷന്‍ പ്രസിഡണ്ട് മുജീബ് കളത്തില്‍ ടൂര്‍ണമെന്റ് ഉല്‍ഘടനം നിര്‍വഹിച്ചു. ഡിമാ ടിഷ്യൂ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഷാഫി മത്സരങ്ങള്‍ കിക്ക് ഓഫ് നിര്‍വഹിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘടനം നവാല്‍ കോള്‍ഡ് സ്‌റ്റോര്‍ സി ഫ് ഓ മനോജ് വാരിയര്‍ നിര്‍വഹിച്ചു. സിനിമ, മിമിക്രി ആര്‍ട്ടിസ്റ്റ് ഹരിശ്രീ യൂസഫ് മുഖ്യാതിഥി ആയിരുന്നു.

ആദ്യ മത്സരത്തില്‍ പൊരുതിക്കളിച്ച കാലിക്കറ്റ് ലൈവ് റെസ്‌റ്റോറന്റ് സ്‌പോര്‍ട്ടിങ് ഖാലിദിയയെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് തോല്‍പിച്ച കാലക്‌സ് ഫിനിക്‌സ് എഫ് സി ക്വാര്‍ട്ടര്‍ മത്സരത്തിന് യോഗ്യത നേടി . മുക്താര്‍ , ജിഷ്ണു എന്നിവര്‍ കാലക്‌സ് ഫിനിക്‌സ് എഫ് സിക്ക് വേണ്ടി ഓരോ ഗോള്‍ വീതം നേടി. ഫിനിക്‌സ് എഫ് സി ഗോള്‍ കീപ്പര്‍ ജസീല്‍ കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ആവേശം നിറഞ്ഞ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്റ്റാര്‍ സര്‍വീസ് കമ്പനി എം യു ഫ് സിയെ പരാജയപ്പെടുത്തി അസാസ് ല് ഇ ഡി ഇ എം ഫ് റാക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇ എം ഫ് റാക്കക്ക് വേണ്ടി നിയാസ് രണ്ട് ഗോളുകളും ദില്‍ഷാദ് ഒരു ഗോളും നേടി, എം യു ഫ് സിയുടെ ആശ്വാസ ഗോള്‍ സുധിന്റെ വകയായിരുന്നു. ഇ എം ഫ് റാക്ക ഫ് സി യുടെ ദില്‍ഷാദ് ആണ് കളിയിലെ മികച്ച താരം.

വീറും വാശിയും നിറഞ്ഞ മൂന്നാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇമ്‌കോ ഖോബാറിനെ തോല്‍പിച്ച ജുബൈല്‍ ഫ് സി കോര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഷാബിര്‍, ഡിന്‍സണ്‍ എന്നിവര്‍ ജുബൈല്‍ ഫ് സി ക്ക് വേണ്ടി ഗോളുകള്‍ നേടി. ജുബൈല്‍ ഫ് സിയുടെ ഡിന്‍സന്‍ ആണ് പ്ലയെര്‍ ഓഫ് ദി മാച്ച്. അടുത്ത വെള്ളിയാഴ്ച ആദ്യ കളിയില്‍ ഗ്യാലോപ്പ് യുണൈറ്റഡ് ഫ് സി കരുത്തരായ യൂങ്സ്റ്റാര്‍ ടൊയോട്ടയുമായും , രണ്ടാം മത്സരത്തില്‍ യൂനികാര്‍ബ് ദല്ലാ ഫ് സി , എ ആര്‍ എഞ്ചിനീയറിംഗ് ആര്‍ സി ഫ് സി ജുബൈലുമായും, അവസാന മത്സരത്തില്‍ സദാഫ്‌ക്കോ മാഡ്രിഡ് ഫ് സി, പസഫിക് ലോജിസ്റ്റിക്ക് ബദര്‍ ഫ് സിയുമായും മത്സരിക്കും.

ഡിമാ ടിഷ്യൂ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഷാഫി, മനോജ് വാര്യര്‍ (സിഎഫ്ഒ നവാല്‍ കോള്‍ഡ് സ്‌റ്റോര്‍), ഡോക്ടറെ അനസ് മുഹമ്മദ് (ഒ ക്ലിനിക്ക്), നജീബ് (ഒ ക്ലിനിക്ക്), സലിം (നവാല്‍ കോള്‍ഡ് സ്‌റ്റോര്‍), റിഫാസ് , നദീം (വായ് വായ് നൂഡില്‍സ് ), ജുനൈദ് (നവാല്‍ റൈസ് )( ഡോക്ടറെ അസ്‌ലം , റിബീഹാ , രാഖേഷ് , സൈലേഷ് ( കാലിക്കറ്റ് ലൈവ് റെസ്‌റ്റോറന്റ്) , മഹ്‌റൂഫ് (നഹ്‌ല അല്‍വാദി), ജിനു (ഡിമാ ടിഷ്യൂ), ഇക്ബാല്‍ ( ക്ലീന്‍ കെയര്‍ ), സമീര്‍ കൊടിയത്തൂര്‍ ( റാഡിക്കസ്), നൗഷാദ് ഇരിക്കൂര്‍ ( മീഡിയ വണ്‍ ), ആലിക്കുട്ടി ഒളവട്ടൂര്‍ (കെ എം സി സി ), ജുനൈദ് കുനിയില്‍ , റഫീഖ് കൂട്ടിലങ്ങാടി എന്നിവര്‍ കളിക്കാരെ പരിചയപെട്ടു.

സകീര്‍ വള്ളക്കടവ് , സമീര്‍ സാം, ഫൈസല്‍ ചെമ്മാട് , ഷഫിക്ക് റഹ്മാന്‍ ( ഇവോള്‍വ്‌സ് ) സക്കിര്‍ പാലക്കാട് , മണി പാതിരിപ്പാല, മന്‍സൂര്‍ മങ്കട , ഹിഷാം അലി കരങ്ങാടന്‍, മനോജ് ഭാസി , ഷമീര്‍ അല്‍ഹൂത്ത് , ഖലീല്‍ , അബ്ദുള്‍റഹ്മാന്‍ (അസ്സു), സാഹിര്‍ ബിന്‍ അബ്ദുള്‍റഹ്മാന്‍, ഗുല്‍സാര്‍, ആബിദ് പാണ്ടിക്കാട് , അഷ്‌റഫ് സോണി, റിയാസ് പറളി, ജൗഹര്‍ കൂനിയില്‍, റാസിക്ക് പുഴകലാകത്ത്. ഷാജി ബാബു എന്നിവര്‍ കര്‍ക്ക് റിഫ്രഷ് യൂര്‍സെല്‍ഫ് സ്‌പോണ്‍സര്‍ ചെയ്താ മാന്‍ ഓഫ് ദി മാച്ച് ട്രോഫികളും ഗോള്‍ സ്‌കോറെര്‍മാര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഡെയിലി കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top