റിയാദ് തലശ്ശേരി കൂട്ടായ്മ: അഷ്‌കര്‍ വിസി നയിക്കും

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടിഎംഡബ്‌ളിയുഎ) വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്‌കര്‍ വിസി (പ്രസി), സാദത്ത് ടിഎം (ജന. സെക്ര), അബ്ദുല്‍ ഖാദര്‍ മോച്ചേരി (ട്രഷ), സാദത്ത് കാത്താണ്ടി, അഫ്താബ് അമ്പിലായില്‍ (വൈ. പ്രസി), നജാഫ് മുഹമ്മദ്, റഫ്ഷാദ് വാഴയില്‍ (ജോ. സെക്ര) എന്നിവരാണ് ഭാരവാഹികള്‍.

25 അംഗ നിര്‍വാഹകസമിതിയേയും 5 അംഗ ഉപദേശകസമിതിയെയും തെരഞ്ഞെടുത്തു. അഷ്‌റഫ് കോമത്തിന്റെ ഖിറായത്തോടെ ആരംഭിച്ച ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് തന്‍വീര്‍ ഹാഷിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ ടി.ടി. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ നജാഫ് മുഹമ്മദ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

വിവിധ വകുപ്പു കള്‍ക്ക് വേണ്ടി മുഹമ്മദ് ഖൈസ് (മെമ്പര്‍ഷിപ്പ്), സെറൂക് കരിയാടാന്‍ (ലോക്കല്‍ കോഡിനേഷന്‍), സലിം പിവി (വിദ്യാഭ്യാസം), ഹാരിസ് പിസി (ഇവന്റ്), ഫുഹാദ് കണ്ണമ്പത്ത് (സ്‌പോര്‍ട്‌സ്), സാദത്ത് കാത്താണ്ടി (സ്‌പെഷ്യല്‍ പ്രൊജക്റ്റ്) എന്നിവരും വകുപ്പുകളുടെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇസ്മാഈല്‍ കണ്ണൂര്‍ നിയന്ത്രിച്ചു. റഫ്ഷാദ് വാഴയില്‍ നേതൃത്വം നല്‍കി.

 

Leave a Reply