ബജറ്റ് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി ലോക സഭയില്‍ അവതരിപ്പിച്ചതെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. വീണ്ടും അധികാരത്തിലേറുമെന്ന മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ് മന്ത്രിയുടെ പ്രസംഗം.

ബജറ്റ് പ്രഖ്യാപനം പ്രവാസികള്‍ക്കും നിരാശയാണ് സമ്മാനിച്ചത്. പുതിയ പദ്ധതികള്‍ ഒന്നും ജനങ്ങളുടെ മുന്നില്‍ വെക്കാന്‍ സര്‍ക്കാരിനില്ല. രൂക്ഷമായ തൊഴിലില്ലായ്മയ പരാമര്‍ശിക്കാന്‍ പോലും കഴിഞ്ഞില്ല. അടിസ്ഥാന മേഖലക്ക് ഊന്നല്‍ നല്‍കാതെ കുത്തക മുതലാളിമാര്‍ക്ക് സാമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതികളാണ് ഇടക്കാല ബജറ്റ്. യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് പ്രസംഗം മാത്രമാണ് ധനമന്ത്രി ലോക സഭയില്‍ നടത്തിയതെന്നും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Leave a Reply