ബുറൈദ: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ ഒഐസിസി അല്‍ ഖസിം സെന്‍ട്രല്‍ കമ്മറ്റി അനുസ്മരണ ദിനം ആചരിച്ചു. രാജ്യത്ത് മത നിരപേക്ഷത സംരക്ഷിക്കാന്‍ ശ്രമിച്ച ഗാന്ധിജിയെ വര്‍ഗീയ വാദികള്‍ കൊലപ്പെടുത്തിയെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ആധുനിക ഇന്ത്യയില്‍ ഗാന്ധി ആശയങ്ങളെയും ‘കശാപ്പു’ നടത്തി വറുപ്പും വിദ്വേഷവും പ്രചരിക്കുകയാണ് ഘാതകരുടെ പിന്തുടര്‍ച്ചക്കാര്‍. അതുകൊണ്ടുതന്നെ ഗാന്ധി ദര്‍ശനങ്ങള്‍ക്ക് പ്രസക്തിയുളള കാലഘട്ടത്തിലാണ് രാഷ്ട്രപിതാവിനെ അനുസ്മരിക്കുന്നതെന്ന് യോഗത്തില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ മതേതരത്വം സംരക്ഷിക്കാനും ഗാന്ധിയന്‍ ദര്‍ശനം പ്രചരിപ്പിക്കാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു. യോഗത്തില്‍ അല്‍ ഖസിം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദു റഹ്മാന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി പ്രമോദ് കുര്യന്‍ കോട്ടയം, സജി ജോബ് തോമസ്, സക്കീര്‍ പത്തറ, സുധീര്‍ കായംകുളം, വിഷ്ണു, വെന്നിഷ് ചെറിയാന്‍, അനസ് യു എസ് തിരുവനന്തപുരം എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.