റിയാദ്: രണ്ടാമത് അന്താരാഷ്ട്ര ഡിഫന്‍സ് എക്‌സ്‌പോ ഫെബ്രുവരി 4 മുതല്‍ 8 വരെ റിയാദില്‍ അരങ്ങേറും. സൈനിക പ്രതിരോധ രംഗത്തെ അത്യാധുനിക ആയുധങ്ങളും ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കും. പ്രതിരോധ മേഖലകളിലെ അഞ്ച് സാങ്കേതിക വിദ്യകളാണ് ഡിഫന്‍സ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുക. എഴുപത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള 700റിലധികം പേര്‍ പങ്കെടുക്കും. ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തിലാണ് പരിപാടി.
500 പ്രതിനിധി സംഘങ്ങള്‍, ഒരു ലക്ഷം സന്ദര്‍ശകര്‍ എന്നിവരെ സ്വീകരിക്കാനുളള ഒരുക്കത്തിലാണ് സംഘാടകര്‍. ഏറ്റവും പുതിയ സൈനിക ജെറ്റുകള്‍, ഡ്രോണുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. രണ്ടര കിലോമീറ്ററിലധികം നീളവും 50 മീറ്റര്‍ വീതിയുമുള്ള റണ്‍വേയും ഇതിനായി ഒരുക്കിയിട്ടുണ്ട്.
അഞ്ച് ദിവസം നടക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ചര്‍ച്ചയും നടക്കും. സമുദ്ര പ്രതിരോധം, സൈബര്‍ സെക്യൂരിറ്റി, സ്‌പേസ് ടെക്‌നോളജി, ബഹിരാകാശ സാങ്കേതികവിദ്യകള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സൈനിക രംഗത്തെ സ്ത്രീകളുടെ സേവനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ‘ഇന്റര്‍നാഷണല്‍ വിമന്‍ ഇന്‍ ഡിഫന്‍സ്’എന്ന പേരില്‍ പ്രത്യേക പരിപാടിയും എക്‌സ്‌പോയുടെ ഭാഗമായി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.