റിയാദ്: അല്‍ഉല റോയല്‍ കമ്മീഷന്റെ പുതിയ സി.ഇ.ഒയായി സ്വദേശി വനിത അബീര്‍ അല്‍ അഖ്‌ലിനെ നിയമിച്ചു. സൗദി അറേബ്യയിലെ സുപ്രധാന പുരാവസ്തു മേഖലയും യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ മദായിന്‍ സാലിഹ് ഉള്‍പ്പെടുന്ന അല്‍ഉലയുടെ ഭരണ നിര്‍വഹണമാണ് റോയല്‍ കമ്മീഷന്റെ ദൗത്യം. അധികാര ദുര്‍വിനിയോഗവും അഴിമതിയുംകണ്ടെത്തിയതിനെ തുടര്‍ന്ന് സി.ഇ.ഒ അംറ് ബിന്‍ സ്വാലിഹ് അബ്ദുല്‍റഹ്മാന്‍ അല്‍മദനിയെ പുറത്താക്കിയിരുന്നു. ഇതിന് പകരമാം് അബീറിന്റ നിയമനം.
2017ല്‍ അല്‍ഉല റോയല്‍ കമീഷനില്‍ ചേര്‍ന്ന അബീര്‍ അല്‍ അഖ്ല്‍ നിലവില്‍ സ്‌പെഷ്യല്‍ ഇനിഷ്യേറ്റീവ്‌സ് ആന്റ് പാര്‍ട്ണര്‍ഷിപ്പ് സെക്ടര്‍ മേധാവിയായിരുന്നു. കമീഷനില്‍ സ്ട്രാറ്റജിക് ഡെലിവറി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കിങ് സൗദ് സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ അവര്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ലീഡര്‍ഷിപ് ഡവലപ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
