Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

അലിഫ് സ്‌കൂള്‍ പതിനഞ്ചാം വാര്‍ഷികം ‘ക്രിസ്റ്റലിയ’

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പതിനഞ്ചാം വാര്‍ഷിക ആഘോഷം ‘ക്രിസ്റ്റലിയ’ സമാപിച്ചു. സൗദി അറേബ്യയിലെ സൗത്ത് ആഫ്രിക്കന്‍ സ്ഥാനപതി മൊഗോബോ ഡേവിഡ് മാഗ്‌ബെ ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചെയര്‍മാന്‍ അലി അബ്ദുറഹ്മാന്‍, അലിഫ് സ്‌കൂള്‍സ് സിഇഒ ലുഖ്മാന്‍ അഹമ്മദ്, സ്‌കൂള്‍സ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ ഹാജി സംബന്ധിച്ചു. ‘പ്രകാശം ചൊരിയുന്ന 15 വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ നടത്തിയ 15 വിദ്യാഭ്യാസ സാംസ്‌കാരിക കര്‍മ്മ പദ്ധതികളുടെ സമാപനം കൂടിയായിരുന്നു ‘ക്രിസ്റ്റലിയ’.

അഞ്ച് വിഭാഗങ്ങളിലായി നടന്ന അലിഫിയന്‍സ് ടോക്‌സ് സെക്കന്‍ഡ് എഡിഷന്റെ ഗ്രാന്‍ഡ് ഫിനാലെ റിയാദ് ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് യാസിര്‍ അല്‍ അഖീലി ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഡയറക്ടര്‍ മുഹമ്മദ് അഹ്മദ്, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മുഹമ്മദ് മുസ്തഫ സംബന്ധിച്ചു. വിവിധ കാറ്റഗറികളില്‍ നടന്ന മത്സരത്തില്‍ ഹാറൂന്‍ മുഹിയിദ്ദീന്‍, ഷസ ബഷീര്‍ എന്നിവര്‍ ചാമ്പ്യന്മാരായി. മുഹമ്മദ് ലാഹിന്‍, മുഹമ്മദ് ബിന്‍ മുദ്ദസ്സിര്‍, ഫാത്തിമ മസ്‌വ എന്നിവര്‍ കാറ്റഗറി മൂന്ന്, നാല്, അഞ്ച് എന്നിവയില്‍ നിന്ന് യഥാക്രമം ചാമ്പ്യന്മാരായി.

‘ഗുഡ്‌ബൈ കിന്‍ഡര്‍ ഗാര്‍ട്ടണ്‍’ ബിരുദദാന ചടങ്ങ് യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ആസിമ സലീം ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 184 വിദ്യാര്‍ഥികള്‍ കെ ജി ബിരുദം സ്വീകരിച്ചു. പ്രിന്‍സിപ്പള്‍ മുഹമ്മദ് മുസ്തഫ, ബോയ്‌സ് സെക്ഷന്‍ മാനേജര്‍ മുഹമ്മദ് അല്‍ ഖഹ്താനി, ഗേള്‍സ് സെക്ഷന്‍ മാനേജര്‍ മുനീറ അല്‍ സഹ്‌ലി, പ്രധാന അധ്യാപിക ഫാത്തിമ ഖൈറുന്നിസ, മഹ്‌റൂഫ് ടി (ചെയര്‍മാന്‍, സിവ്‌റ ഹോള്‍ഡിങ്‌സ്), മുസ്താഖ് മുഹമ്മദ് അലി വി പി (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, അല്‍ റയ്യാന്‍ ക്ലിനിക്‌സ്) എന്നിവര്‍ പങ്കെടുത്തു.

വെല്‍ക്കം ഡാന്‍സ്, ഖവാലി, സ്‌കിറ്റ്, ഡാന്‍സ് എറൗണ്ട് ദി വേള്‍ഡ്, മാഷപ്പ് സോങ്, ഒപ്പന, മൈം ഷോ, അക്രോബാറ്റിക്‌സ്, കോല്‍ക്കളി, വട്ടപ്പാട്ട്, ബട്ടര്‍ഫ്‌ലൈ എല്‍ഇഡി ഡാന്‍സ് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. അലിഫ് കമ്മ്യുണിറ്റിയുടെ ഭാഗമായ ജീവനക്കാരെയും സ്റ്റാഫ് അംഗങ്ങളെയും മാനേജ്‌മെന്റ് ആദരിച്ചു. ജനറല്‍ കോഡിനേറ്റര്‍ അലി ബുഖാരിയും ജനറല്‍ കണ്‍വീനര്‍ നൗഷാദ് നാലകത്തും പരിപാടികള്‍ക്ക്നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top