സൗദിയില്‍ ഈദ് അവധി ദിവസങ്ങളില്‍ ഭേദഗതി

റിയാദ്: സൗദിയില്‍ പെരുന്നാള്‍ അവധി ദിനങ്ങളുടെ എണ്ണംത്തില്‍ ഭേദഗതി വരുത്തുന്നു. പ്രവര്‍ത്തി ദിവസങ്ങള്‍ ചുരുങ്ങിയത് നാലും പരമാവധി അഞ്ചും ദിവസവുമായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഈദുല്‍ ഫിത്ര്‍, ഈദുല്‍ അദ്ഹ അവധികള്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.

ടെക്‌സ്‌റ്റൈല്‍ വ്യവസായം സംബന്ധിച്ച് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫിനെ യോഗം ചുമതലപ്പെടുത്തി. സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ സ്ഥാപിക്കാന്‍ ദക്ഷിണ കൊറിയയുമായി ഒപ്പുവെച്ച ധാരണാപത്രം മന്ത്രിസഭ അംഗീകാരിച്ചു, അഴിമതി വിരുദ്ധ പോരാട്ടത്തിന് മാല്‍ദ്വീവ്‌സുമായി ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭ അംഗീകാരം നല്‍കി.

ഹജ്, ഉംറ സര്‍വീസ് കോണ്‍ഫറന്‍സ് ആന്റ് എക്‌സിബിഷനും മികച്ച രീതിയില്‍ സംഘടിപ്പിച്ച ഹജ്, ഉംറ മന്ത്രാലയത്തെ മന്ത്രിസഭ അഭിനന്ദിച്ചു.

Leave a Reply