Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

അലറിവിളിക്കേണ്ട; മസ്ജിദുകളില്‍ കനത്ത ശബ്ദം നിയന്ത്രിക്കും: ഇസ്‌ലാമിക കാര്യ മന്ത്രി

റിയാദ്: മസ്ജിദുകളില്‍ ശബ്ദ മലിനീകരണം സൃഷ്ടിച്ച് അലറി വിളിക്കുന്നത് ആത്മീയത അല്ലെന്ന് സൗദി ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ്. റമദാനില്‍ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ മസ്ജിദിനുളളിലുളളവര്‍ക്ക് കേള്‍ക്കാനാണ് ഉച്ചഭാഷിണി ഉപയോഗിക്കുന്നത്. കനത്ത ശബ്ദത്തില്‍ ഖുര്‍ആന്‍ പാരായണം നടത്തി ഉറങ്ങുന്നവരെ ശല്യം ചെയ്യരുത്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നമസ്‌കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മസ്ജിദിലെത്തി ആരാധനാ കര്‍മങ്ങളില്‍ മുഴുകുക. ഇതിന് ഉച്ചഭാഷിണിയില്‍ അലറിവിളിക്കേണ്ട ആവശ്യമില്ല. ഇതു ആത്മീയതയുമല്ല. ഭയഭക്തിയോടെ പ്രാര്‍ഥനയില്‍ മുഴുകുന്നതാണ്് ആത്മീയതയെന്നും മന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top