റിയാദ്: വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ. കെ ആര്‍ ജയചന്ദ്രന്‍ രചിച്ച ‘ചാലഞ്ചിംഗ് ദി ചാലഞ്ചസ്’ പ്രകാശനം ജനുവരി 19ന് റിയാദില്‍ നടക്കും. മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ് മുഖ്യാതിഥിയായിരിക്കും.
നോ യുവര്‍ ചൈല്‍ഡ് ഫസ്റ്റ് (Know your child first), സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍: തിയറി ടു പ്രാക്ടീസ് (special education: theory to practice) തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളള ഡോ. ജയകകുമാര്‍ പഠന വൈകല്യം, കുട്ടികളുടെ വിദ്യാഭ്യാസ മനശാസ്ത്രം തുടങ്ങിയ രംഗങ്ങളില്‍ പഠനവും ഗവേഷണവും നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനാണ്. വിദ്യാഭ്യാസ രംഗത്ത് ലപ്രദമായ സമത്വം ഉറപ്പുവരുത്താനുളള തന്ത്രങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പുസ്തകം ‘ചാലഞ്ചിംഗ് ദി ചാലഞ്ചസ്’
വേള്‍ഡ് മലയാളി കൗണ്‍സില്‍ റിയാദ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുസ്തക പ്രകാശനത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.