റിയാദ്: ഒഐസിസി റിയാദ്-ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘ഇന്ത്യയുടെ ഉയിര്‍പ്പ്’ എന്ന പേരില്‍ സാംസ്‌കാരിക സംഗമം നടത്തുന്നു. ജനുവരി 20 ശനി വൈകീട്ട് 7.00ന് മലസ് ചെറീസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. എം ലിജു മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. വിദ്യാഭ്യാസ ധന സഹായ വിതരണോദ്ഘാടനം, വിവിധ കലാ പരിപാടികള്‍ എന്നിവ നടക്കുമെന്നും പ്രസിഡന്റ് ശരത് സ്വാമിനാഥന്‍, ജന. സെക്രട്ടറി ഷെബീര്‍ വരിക്കപ്പളളി, പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് കറ്റാനം, ട്രഷറര്‍ ബിജു വെണ്‍മണി എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
