റിയാദ്: ദളിത്, പിന്നാക്ക സമൂഹത്തിനിടയില്‍ മുസ്‌ലിം ലീഗിന്റെ ആശയ പ്രചരണം ഏറ്റെടുത്ത നേതാവായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ എ പി ഉണ്ണികൃഷ്ണനെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി ബത്ഹ കെഎംസിസി ഓഫീസില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലയുടെ പുരോഗതിക്കും വികസനത്തിനും മലപ്പുറം ജില്ലാ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും അംഗമെന്ന നിലയിലും ഉണ്ണികൃഷ്ണന്‍ നടത്തിയ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. അടിസ്ഥാന വര്‍ഗത്തെയും ദളിത് സമൂഹത്തേയും പാര്‍ട്ടിയോട് അടുപ്പിക്കുന്നതില്‍ അദ്ദേഹം നടത്തിയ ആത്മാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും മുസ്‌ലിം ലീഗ് ഓര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ചെയര്‍മാന്‍ യു. പി. മുസ്തഫ, ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, ഭാരവാഹികളായ അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പില്‍, റഫീഖ് ചെറുമുക്ക്, നവാസ് വേങ്ങരപ്രസംഗിച്ചു, ചെയര്‍മാന്‍ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുനീര്‍ മക്കാനി , അര്‍ഷദ് ബാഹസ്സന്‍ തങ്ങള്‍, സഫീര്‍ കരുവാരകുണ്ട് എന്നിവര്‍ നേതൃത്വം നല്‍കി. ആക്റ്റിംഗ് സെക്രട്ടറി യൂനസ് നാണത്ത് സ്വാഗതവും ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.