റിയാദ്: സൗദി അരാംകോ ഷെയര്‍ നേടാനുളള അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സ്ഥാപനങ്ങള്‍ക്ക് 200 കോടി ഓഹരികളാണ് നീക്കിവെച്ചത്. എന്നാല്‍ ഇതിന്റെ ഇരട്ടി അപേക്ഷകളാണ് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒരു ശതമാനം ഷെയറുകളാണ് സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചത്. ഇതുപ്രകാരം 32 റിയാല്‍ വിലയുളള 200 കോടി ഷെയറുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം 227 ശതമാനം ഉയര്‍ന്നതായി ഇനീഷ്യല്‍ പബ്‌ളിക് ഓഫറിംഗ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാരായ സാംബ കാപ്പിറ്റല്‍, അല്‍ അഹ്‌ലി കാപ്പിറ്റല്‍, സൗദി എച് എസ് ബി സി എന്നിവര്‍ അറിയിച്ചു.
രണ്ടാഴ്ചക്കിടെ 455 കോടി ഓഹരികള്‍ക്കാണ് വിവിധ സ്ഥാപനങ്ങള്‍ അപേക്ഷ നല്‍കിയത്. അപേക്ഷയോടൊപ്പം 14,416 കോടി റിയാലും അടച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന ദിവസം ഡിസംബര്‍ നാല് ആണ്. വ്യക്തികള്‍ക്ക് ഓഹരി നേടാനുളള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട ദിവസം നവംബര്‍ 28ന് അവസാനിച്ചിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദേശികളും ഷെയര്‍ നേടാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ഐ പി ഒയുടെ അന്തിമ നിരക്ക് ഡിസംബര്‍ അഞ്ചിന് പ്രഖ്യാപിക്കും. അടിസ്ഥാന നിരക്കില്‍ കുറവു വന്നാല്‍ അധികം അടച്ച തുക മടക്കി നല്‍കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.