മിദ്‌ലാജ് വലിയന്നൂര്‍
ഹായില്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഹായിലില്‍ മരിച്ചു. മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ ഉറങ്ങാട്ടിരി നെല്ലിക്കാവില്‍ വീട്ടില്‍ എന്‍ കെ അബ്ദുറഹിം (60) ആണ് മരിച്ചത്. പത്തു ദിവസമായി കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 30 വര്‍ഷമായി സൗദിയിലുളള അബ്ദുറഹിം മത്സ്യ മൊത്തവിതരണ മേഖലയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ ജുമൈല. മൂന്ന് മക്കള്‍: അനീന, ആയിഷ ഷെറിന്‍, ദില്‍ശേഖ്. മയ്യിത്ത് ഖബറടക്കുന്നതിനുളള നിയമ നടപടികള്‍ കെ എം സി സി യുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.