മദീന: ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന 206 വിദ്യാര്‍ത്ഥികളെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസ് ഇല്ലാത്ത സാഹചര്യത്തില്‍ ഇവര്‍ ഹോസ്റ്റലില്‍ തുടരുന്നതിനിടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്. മലയാളികള്‍ ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ മദീനയില്‍ നിന്ന് ദല്‍ഹിയിലെത്തി. സൗദി എയര്‍ലൈന്‍സിലാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.
കഴിഞ്ഞ മാസം അല്‍ കസിം സര്‍വകലാശാലയില്‍ പഠിക്കുന്ന 562 വിദേശി വിദ്യാര്‍ത്ഥികളെ മടങ്ങി അയയ്യിരുന്നു. 56 രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികളാണ് മടങ്ങിയത്.
രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുളള പ്രധാന സര്‍വ്വകലാശാലകളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. മക്കയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി, മദീനയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് മലയാളികള്‍ കൂടുതലുളളത്. വിവിധ എയര്‍ലൈന്‍സുകളും നയതന്ത്രകാര്യാലയങ്ങളും യൂനിവേഴ്‌സിറ്റികളും ഏകോപനം നടത്തിയാണ് വിദ്യാര്‍ത്ഥികളെ മാതൃരാജ്യങ്ങളിലെത്തിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കുന്നതെന്നും അധികൃതര്‍ അറിയി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.