ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി അംഗവും അമാമ്ര യൂണിറ്റ് കമ്മിറ്റി രക്ഷാധികാരിയുമായ ചാക്കോ ജോണിന് യാത്രയയപ്പ് നല്‍കി. മേഖല കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രരക്ഷാധികാരി ഷാജി മതിലകം, ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ നിസ്സാം കൊല്ലം, ശ്രീലാല്‍, മിനി ഷാജി എന്നിവര്‍ പ്രസംസിച്ചു. ചാക്കോ ജോണിനുള്ള ദമ്മാം മേഖലയുടെ ഉപഹാരം പ്രസിഡന്റ് ഗോപ കുമാറും, അമാമ്ര യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് പ്രസിഡന്റ് സുകുപിള്ളയും സമ്മാനിച്ചു.
തമ്പാന്‍ നടരാജന്‍, കോശി തരകന്‍, സതീഷ് ചന്ദ്രന്‍, ബാബു പാപ്പച്ചന്‍, ശശി, അനില്‍ കുമാര്‍, സന്തോഷ് രഘു, ദിനേശ്, ബിജു, ജോമോന്‍, സനില്‍, നിസാര്‍, സഖീര്‍, ഷാജി, സുരേഷ്, വേണുഗോപാല്‍, മുഹമ്മദ് ഷാ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
നാല്‍പതു വര്‍ഷലധികം സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ചതിനു ശേഷം ചാക്കോ ജോണ്‍ നാട്ടിലേയ്ക്ക് മടങ്ങുന്നത്. ദമ്മാം, റിയാദ്, ജുബൈല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം, കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസലോകത്തെ സാമൂഹിക, സാംസ്‌ക്കാരിക, കായിക പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമാണ്. മികച്ച ബാഡ്മിന്റണ്‍ കളിക്കാരനായിരുന്ന അദ്ദേഹം വിവിധ ബാഡ്മിന്റണ്‍ ക്‌ളബ്ബുകളില്‍ അംഗമായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.