Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

Sauditimes

gulf, saudi

റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ മജ്‌ലിസും അത്താഴ വിരുന്നും സംഘടിപ്പിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംലിക് കുരിക്കള്‍ മുഖ്യാതിഥിയായിരുന്നു. 27 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി വനിതാവേദി ട്രഷറര്‍ സൈഫുന്നീസ സിദ്ധീഖിന് യാത്രയയപ്പും നല്‍കി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം […]

gulf, saudi

‘ഇറ’ ഇഫ്താര്‍ സംഗമം

റിയാദ്: പ്രവാസി കൂട്ടായ്മ ഈരാറ്റുപേട്ട റിയാദ് അസോസിയേഷന്‍ (ഇറ)ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും നടത്തി. എക്‌സിറ്റ് 18 അല്‍ മനാഖിലെ ശാലിയാത് ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗമത്തില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് നൂര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും റമദാന്‍ സന്ദേശവും പങ്കുവെച്ചു. റിയാദ് ഇന്ത്യന്‍ മിഡിയ ഫോറം കോഡിനേറ്റര്‍ ഷിബു ഉസ്മാന്‍, കെ ജെ അബ്ദുല്‍ റഷീദ് എന്നിവര്‍ ആശംസകള്‍ നേന്നു. നസിബ് വട്ടക്കയം, റസ്സല്‍ ഈരാറ്റുപേട്ട, റഫീഷ്

gulf, saudi

ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

റിയാദ്: ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ. പി ശ്രീകുമാര്‍ നാട്ടിലേക്ക് മടങ്ങി. ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് മാര്‍ഗം റിയാദിലെത്തിച്ച് സഊദി എയര്‍ലൈന്‍സില്‍ കൊച്ചിയിലേക്ക് യാത്രക്ക് അവസരം ഒരുക്കുകയായിരുന്നു. ഒഐസിസി ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കനാണ് അഡ്വ. കെ.പി ശ്രീകുമാര്‍ ബഹ്‌റൈനിലെത്തിയത്. ഗള്‍ഫ് മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് വ്യോമ പാത അടച്ചതോടെയാണ് നാട്ടിലേക്കുളള മടക്ക യാത്ര മുടങ്ങിയത്. ജില്ലാ കമ്മിറ്റി പ്രസിഡന്റ് കമറുദ്ദീന്‍ താമരക്കുളം, ജനറല്‍ സെക്രട്ടറി സജീവ് വള്ളികുന്നം,

gulf, saudi

ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സഊദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. മാര്‍ച്ച് 5, 6 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. മേഖലയിലെ സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് സിബിഎസ്ഇയുടെ തീരുമാനം. സഊദി അറേബ്യയിലെ 13 പ്രവിശ്യകളിലായി നാല്പതിലധികം സിബിഎസ്ഇ സ്‌കൂളുകളാണുളളത്. ഇതിനുപുറമെ യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും അറിയിപ്പ് ബാധകമാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സന്യാം ഭരദ്വാജ് അയച്ച സര്‍ക്കുലറില്‍

gulf, saudi

സൗഹൃദ വിരുന്നൊരുക്കി ഒഐസിസി ഇഫ്താര്‍ സംഗമം

റിയാദ്: സ്‌നേഹത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും മാതൃക തീര്‍ത്ത് റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. വ്രതശുദ്ധിയില്‍ ആത്മസംസ്‌കരണത്തിന്റെ സന്ദേശമാണ് എക്‌സിറ്റ് 26ലെ മാര്‍ക്ക് ആന്‍ഡ് സേവ് ഫ്‌ലമിംഗോ പാര്‍ക്ക് മാളില്‍ ഒരുക്കിയ സംഗമം. റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലര്‍ വൈ. സുബിര്‍ സംഗമം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ ബാഹസ്സന്‍ ആമുഖ പ്രസംഗം നടത്തി. അബ്ദുല്‍ ലത്തീഫ് ഓമശ്ശേരി റമളാന്‍ സന്ദേശം നല്‍കി.

gulf, saudi

റമദാന്‍ സഹിഷ്ണുതയുടെ പാഠം: മര്‍കസ് റിയാദ് ഗ്രാന്‍ഡ് ഇഫ്താര്‍

റിയാദ്: ദൈവിക സൃഷ്ടിപ്പിലെ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞ് ബഹുസ്വരതയുടെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനുള്ള പ്രേരണയാണ് വിശുദ്ധ റമദാന്‍ സമ്മാനിക്കുന്നതെന്ന് മര്‍കസ് റിയാദ് ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം അഭിപ്രായപ്പെട്ടു. റിയാദ് അല്‍നൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സംഗമം കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സ്വന്തം സുഹൃത്തുക്കളോടും കുടുംബത്തോടും കാണിക്കുന്ന കാരുണ്യത്തിലാണ് സ്രഷ്ടാവിന്റെ പ്രീതി കുടികൊള്ളുന്നത്. അഗതികളോടും അനാഥരോടും ദയ കാണിക്കണം. സഹജീവികളോട് സഹിഷ്ണുതയോടെ പെരുമാറണം. അപ്പോഴാണ് നാം ദൈവകാരുണ്യത്തിന് അര്‍ഹരാകുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.മര്‍കസ് റിയാദ് കമ്മിറ്റി

gulf, saudi

സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

റിയാദ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട സൈനിക സംഘര്‍ഷം ഇരുവരും ചര്‍ച്ച ചെയ്തു. പ്രാദേശിക നഗരങ്ങളിലും ആഗോള രംഗത്തും ആവശ്യമായ സുരക്ഷക്കും സ്ഥിരതയ്ക്കും ഉണ്ടാക്കുന്ന ഭീഷണി ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. സഊദിയെ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണങ്ങളെ ഇന്ത്യക്ക് അംഗീകരിക്കാനികില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. സഊദിയോടുള്ള പിന്തുണ പ്രധാനമന്ത്രി അറിയിച്ചു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ

gulf, saudi

വ്യോമ പാതയില്‍ അനിശ്ചിതത്വം; 11 രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ വിലക്ക് തുടരും

റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സഊദി എയര്‍ലൈന്‍സ് എട്ട് നഗരങ്ങളിലേക്കുളള വിമാന സര്‍വ്വീസ് റദ്ദാക്കിയത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അമ്മാന്‍, കുവൈത്ത്, ദുബൈ, അബുദാബി, ദോഹ, ബഹ്‌റൈന്‍, മോസ്‌കോ, പെഷാവര്‍ എന്നീ നഗരങ്ങളിലേക്കും അവിടെ നിന്നു തിരിച്ചുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് നാലു വരെ റദ്ദാക്കിയതായി സഊദിയ അറിയിച്ചു. അതേസമയം, ഇന്ത്യ-സൗദി സെക്ടറില്‍ സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലായിട്ടില്ല. വിവിധ എയര്‍ലൈന്‍ കമ്പനികള്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി സര്‍വീസുകള്‍ പുനഃക്രമീകരിച്ചുവരുകയാണ്. വ്യോമ പാതയിലെ സംഘര്‍ഷം പരിഗണിച്ച് ഇന്ത്യയിലെ

gulf, saudi

എറണാകുളം ഒഐസിസി ഇഫ്താര്‍ മീറ്റ്

റിയാദ്: എറണാകുളം ജില്ലാ ഒഐസിസി ഇഫ്താര്‍ വിരുന്നൊരുക്കി. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അലി ആലുവ അധ്യക്ഷത വഹിച്ചു. ഓഐ സിസി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ലാലു പെരുമ്പാവൂര്‍ റമദാന്‍ സന്ദേശം പങ്കുവച്ചു. ഷുക്കൂര്‍ ആലുവ, സൈഫ് കായംകുളം, നാസര്‍ ആലുവ, നൗഷാദ് ആലുവ, ഡൊമിനിക് ആലുവ, കരീം പെരുമ്പാവൂര്‍, സക്കീര്‍ കലൂര്‍, നാദിര്‍ഷ ചാലറ, ഇബ്രാഹിം മുവ്വാറ്റുപുഴ, റിജോ ഡൊമിനിക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സലാം

gulf, saudi

ചലച്ചിത്രമേളയില്‍ തിളങ്ങി; ഷാജു വലപ്പന് ആദരം

റിയാദ്: രാജസ്ഥാന്‍ രാജ്യന്തര ചലച്ചിത്രമേളയിലും തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം ഫൗണ്ടേഷന്റെയും അവാര്‍ഡുകള്‍ നേടിയ റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമായ ഷാജു വലപ്പനെ റിയാദ് ടാക്കീസ് ആദരിച്ചു. സിനിമാ നിര്‍മ്മാണ രംഗത്തെ വിജയത്തിനുശേഷം സംവിധാന രംഗത്തേക്ക് ഷാജു വാലപ്പന്‍ ചുവടുവെച്ചു. വാലപ്പന്‍ ക്രിയേഷന്റെ ബാനറില്‍ നിര്‍മ്മിച്ച് സിദ്ദിഖ് പറവൂര്‍ സംവിധാനം ചെയ്ത ‘സ്വാലിഹ് ‘ മികച്ച ചിത്രമായും, ‘നിഴല്‍ വ്യാപാരികളിലൂടെ’ എന്ന ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും നേടിയാണ് ഷാജു വാലപ്പന്‍ സര്‍ഗ പ്രതിഭ

gulf, saudi

ഇഫ്താര്‍ വിരുന്നൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ സൗഹൃദ ഇഫ്താര്‍ വിരുന്നൊരുക്കി. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികളടക്കം പ്രമുഖര്‍ പങ്കെടുത്തു. റിയാദ് സുലൈയിലെ ഒയാസിസ് ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗമത്തിന് പ്രോഗ്രാം ചെയര്‍മാന്‍ അന്‍സാര്‍ കൊടുവള്ളി, കണ്‍വീനര്‍ റിസ്‌വാന്‍ പട്ടാമ്പി, റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു, സെക്രട്ടറി റിയാസ് വണ്ടൂര്‍, ട്രഷറര്‍ സനു മാവേലിക്കര, ബഷീര്‍ കരോളം, നൗഷാദ് ആലുവ, കബീര്‍ പട്ടാമ്പി, ഡൊമിനിക് സാവിയൊ, നിസാര്‍ പള്ളികശ്ശേരി, അഞ്ജു അനിയന്‍, ബിജു സ്‌കറിയ,

gulf, saudi

മതേതര കേരളത്തെ തകര്‍ക്കുന്ന പ്രസ്താവനകള്‍ തിരിച്ചറിയണം: ഇസ്ലാഹി സെന്റര്‍

റിയാദ്: സാമുദായിക സംഘടനകള്‍ സമുദായങ്ങളുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സമൂഹത്തിന്റെ കൂട്ടായ്മയും പരസ്പര വിശ്വാസവും കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് സഊദി ഇസ്ലാഹി സെന്റര്‍ റിയാദ് ഘടകം ജനറല്‍ ബോഡി യോഗം അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്തു. നവോത്ഥാന ചരിത്രം പേറുന്ന പ്രസ്ഥാനങ്ങളുടെ പേരില്‍ കേരളത്തിന്റെ ഉന്നത മതേതര പാരമ്പര്യത്തിന് ദോഷകരമായി ബാധിക്കുന്ന വര്‍ഗീയ പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നവരെ മലയാളികള്‍ തിരിച്ചറിയണം. അധികാര രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ സാധൂകരിക്കുന്നതിന്, ഇത്തരം കള്ളനാണയങ്ങളെ വെള്ളപൂശുന്ന രാഷ്ട്രീയ കക്ഷികളെ മതേതര കേരളം ചെറുത്തു തോല്‍പ്പിക്കണമെന്നും

gulf, saudi

ഡ്രോണുകള്‍ ആകാശത്ത് തകര്‍ത്തു: അരാംകോ അഗ്‌നിബാധ നിയന്ത്രണ വിധേയം; എണ്ണ ഉല്‍പാദനം സാധാരണ നിലയില്‍

റിയാദ്: അരാംകോയുടെ റാസ് തനൂറ റിഫൈനറി ലക്ഷ്യമാക്കി നടന്ന ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്ത് തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം വക്താവ് തുര്‍ക്കി അല്‍ മാലിക്കി. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ റിഫൈനറി പരിസരത്ത് വീണതിനെ തുടര്‍ന്ന് ചെറിയ അഗ്‌നിബാധ ഉണ്ടായെങ്കിലും നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നും റിഫൈനറിക്ക് കേടുപാടുകളില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി റിഫൈനറിയിലെ ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എങ്കിലും രാജ്യത്തിന്റെ എണ്ണ ഉല്‍പാദനത്തിലും കയറ്റുമതിയിലും തടസ്സമില്ല. പശ്ചിമേഷ്യയില്‍ ഉയര്‍ന്ന

gulf, saudi

സിജി റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സിജി കുടുംബാംഗങ്ങളും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുത്തു. അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സലീല്‍ ഹസന്‍ റമദാന്‍ സന്ദേശം നല്‍കി. വ്രതാനുഷ്ഠാനത്തിന്റെ ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും ജീവിതത്തില്‍ പകര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മൂന്ന് പതിറ്റാണ്ടിലേറെയായി സിജി ആഗോളതലത്തില്‍ നടപ്പിലാക്കിവരുന്ന വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ചെയര്‍മാന്‍ റഷീദലി അവതരിപ്പിച്ചു.

Scroll to Top