കാനത്തില്‍ ജമീല ജീവിതം സേവനമാക്കിയ എംഎല്‍എ: കൊയിലാണ്ടിക്കൂട്ടം
റിയാദ്: കൊയിലാണ്ടിയുടെ അഭിമാനം കാനത്തില്‍ ജമീല എം.എല്‍.എയുടെ നിര്യാണത്തില്‍ റിയാദിലെ ‘കൊയിലാണ്ടിക്കൂട്ടം’ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടിക്കൂടത്തോട് അടുത്ത ബന്ധമുള്ള കാനത്തില്‍ ജമീലയുടെ ജനസ്പന്ദനമുള്ള പ്രവര്‍ത്തനശൈലി പ്രവാസി മലയാളികള്‍ക്കിടയിലും വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യ രക്ഷാധികാരി പുഷ്പരാജ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കാനത്തില്‍ ജമീലയുടെ ജനസേവനവും പഞ്ചായത്ത് തലത്തില്‍ നിന്ന് നിയമസഭയിലേക്ക് ഉയര്‍ന്ന യാത്രയും സ്ത്രീശാക്തീകരണത്തിനു നല്‍കിയ സംഭാവനയും […]














