മരണ വാര്‍ത്തയുടെ നിഴല്‍ നീങ്ങി; പ്രതീക്ഷയുടെ ചിറകിലേറി സുഭാഷ് നാട്ടിലേക്ക് മടങ്ങി
റിയാദ്: മരണാനന്തര കര്‍മ്മങ്ങള്‍ക്കായി കാത്തിരുന്ന കുടുംബാംഗങ്ങളെ വിസ്മയിപ്പിച്ച് ഗൃഹനാഥന്‍ വീട്ടിലേക്ക്. റിയാദില്‍ കെട്ടിട സമുച്ചയത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കൊല്ലം ആദിനാട് വാഴപ്പളളി വടക്കേതില്‍ ഗോപാലന്‍ സുഭാഷ് (53) ആണ് കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ സുഭാഷ് മരിച്ചെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് സിആര്‍ മഹേഷ് എംഎല്‍എ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിനോട് ആവശ്യപ്പെട്ടു. മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിക്കുന്നതിന് പവര്‍ ഓഫ് അറ്റോണിയും കൈമാറി. […]














