Sauditimesonline

metro orange line
നഗരത്തിന്റെ നാഡിയായി റിയാദ് മെട്രോ; സഞ്ചരിച്ചത് 20 കോടി യാത്രക്കാര്‍

Riyadh Bureau

gulf, saudi

‘സുഗതാജ്‌ലി’ കാവ്യാലാപന മത്സരം; ഒന്നാം സ്ഥാനം നേടി അന്‍സ്റ്റിയും തീര്‍ത്ഥയും

റിയാദ്: കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാര്‍ത്ഥം മലയാളം മിഷന്‍ നടത്തുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം സൗദി ചാപ്റ്റര്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു. സബ് ജൂനിയര്‍: (അല്‍ ഖസീം) ഒന്നാം സ്ഥാനവും അബ്ദുല്‍ ഹമീസ് (ദമ്മാം) രണ്ടാം സ്ഥാനവും ധ്വനി ചന്ദ്രന്‍ (നജ്‌റാന്‍ ) മൂന്നാം സ്ഥാനവും നേടി.ജൂനിയര്‍: തീര്‍ത്ഥ പി.എസ് (ജിസാന്‍) ഒന്നാം സ്ഥാനവും ഖദീജ താഹ (ജിസാന്‍) രണ്ടാം സ്ഥാനവും ഗൗരി നന്ദ (ദമാം ) മൂന്നാം സ്ഥാനവും നേടി. സൗദി ചാപ്റ്ററിനു കീഴില്‍ […]

gulf, saudi

പെരുമ്പാവൂര്‍ കൂട്ടായ്മ ‘ഒന്നിച്ചോണം’

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ (പിപിഎആര്‍) ‘ഒന്നിച്ചോണം-2025’ എന്ന പേരില്‍ മലാസിലെ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഓണം ആഘോഷിച്ചു. വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികള്‍ ഒരുക്കിയായിരുന്നു ആഘോഷം. അലി വാരിയത്തിന്റെയും ഷാജഹാന്റെയും നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി അതിഥികളെ സത്ക്കരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഹാരിസ് മേതലയുടെ നേതൃത്വത്തില്‍ ബീറ്റ്‌സ് ഓഫ് റിയാദ് ടീമിന്റെ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ മാവേലിയും രംഗത്തെത്തി. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സാജു ദേവസ്സി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സലാം പെരുമ്പാവൂര്‍

gulf, saudi

‘റിവര്‍ ഓഫ് തോട്‌സ്’ കവര്‍ പ്രകാശനം

ദമ്മാം: അസ്‌ലം കോളക്കോടന്‍ എഴുതി ഡെസ്റ്റിനി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് കവിതാസമാഹാരം ‘റിവര്‍ ഓഫ് തോട്‌സ്’ന്റെ കവര്‍ പ്രകാശനം ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വ്വഹിച്ചു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ ശ്രദ്ധേയനായ അസ്‌ലം കോളക്കോടന്റെ രചന ജീവിതത്തെ ആഴത്തില്‍ അനുഭവിപ്പിക്കുന്ന മിസ്റ്റിക് സ്വഭാവമുള്ള കവിതകളുടെ സമാഹാരമാണ്. ജീവിത ഗന്ധിയായ തന്റെ പ്രവാസാനുഭവ കുറിപ്പുകളിലൂടെ പ്രവാസം വായിച്ച എഴുത്തുക്കാരന്റെ പ്രഥമ കവിതാ സമാഹാരത്തിന് അവതാരിക എഴുതിയതും രാഷ്ട്രീയക്കാര്‍ക്കിടയിലെ എഴുത്തുക്കാരന്‍ കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തന്നെയാണ്.

gulf, saudi

‘റിസ’ മില്യണ്‍ മെസ്സേജ് കാമ്പയിന്‍

റിയാദ്: യുനൈറ്റഡ് നേഷന്‍സ് ഓഡിസി അംഗീകാരമുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടന സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധബോധവല്‍ക്കരണ പരിപാടി ‘റിസ’യുടെ പതിമൂന്നാമത് കാമ്പയിന്‍ പ്രഖ്യാപിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് ലഹരി വിരുദ്ധ പ്രചരണാര്‍ത്ഥം ‘ദശലക്ഷം സന്ദേശ’ കാമ്പയിന്‍ ആരംഭിക്കും. ശിശുദിനമായ നവംബര്‍ 14 വരെ ആറാഴ്ച നീണ്ടുനില്‍ക്കും. ഇലക്ട്രോണിക് കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സാമൂഹികകൂട്ടായ്മകള്‍, പ്രമുഖ വ്യക്തികളുടേതുള്‍പ്പെടെ വിവിധ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍, വെബ്‌സൈറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ ബ്രോഷറുകള്‍ തുടങ്ങിയവയിലൂടെ ലഹരിവിരുദ്ധ ഫ്‌ളയറുകളും ലീഫ്‌ലെറ്റുകളും പ്രചരിപ്പിക്കും. വ്യത്യസ്ത ഭാഷകളില്‍ തയാറാക്കിയ

gulf, saudi

സര്‍വീസ് വെട്ടിക്കുറക്കുമെന്ന പ്രഖ്യാപനം; എയര്‍ ഇന്ത്യാ എക്‌സ്പ്രസിനെതിരെ പ്രതിഷേധം

റിയാദ്: കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമെന്ന സൗദി കെഎംസിസി. പ്രവാസികള്‍ക്കു തിരിച്ചടിയാകുന്ന തീരുമാനം പിന്‍വലിക്കണം. ഒക്ടോബര്‍ അവസാന വാരം നിലവില്‍ വരുന്ന ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള 75 സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 25 സര്‍വീസുകള്‍ ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് വെട്ടിക്കുറയ്ക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തീരുമാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് കെഎംസിസി നേതാക്കള്‍ മാതൃ സംഘടനയായ

gulf, saudi

പ്രവാസികളെ ചേര്‍ത്തുപിടിച്ചത് ഇടത് സര്‍ക്കാരുകള്‍

റിയാദ്: പ്രവാസികളുടെ സുരക്ഷക്കും ക്ഷേമത്തിനും പ്രവര്‍ത്തിച്ചത് ഇടത് സര്‍ക്കാരുകളാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ എം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ എംബി ഫൈസല്‍. കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജീവനത്തിനായി മാത്രം പ്രവാസം സ്വീകരിച്ചവരല്ല മലയാളികള്‍, മറിച്ച് രാജ്യത്തിന്റെ മോചനത്തിനായി സമരം ചെയ്തതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ നാടുകടത്തി പ്രവാസികളാകാന്‍ വിധിക്കപ്പെട്ടവരും പ്രവാസ ലോകത്തിരുന്നു നാടിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവരാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്

gulf, saudi

കേളി മലാസ് ഏരിയ; സുജിത് വിഎം നയിക്കും

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയാ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന ആറാമത് മലാസ് ഏരിയാ സമ്മേളനം ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സുജിത് വി എം (സെക്രട്ടറി), സമീര്‍ അബ്ദുല്‍ അസീസ് (പ്രസിഡന്റ്), സിംനേഷ് വയനാന്‍ (ട്രഷറര്‍), അന്‍വര്‍ സാദിഖ്, അബ്ദുല്‍ വദൂദ് (ജോയിന്റ് സെക്രട്ടറിമാര്‍), അഷ്‌റഫ് പൊന്നാനി, റെനീസ് കരുനാഗപ്പള്ളി (വൈസ് പ്രെസിഡന്റുമാര്‍), റഫീഖ് പി എന്‍ എം (ജോയിന്റ് ട്രഷറര്‍), മുകുന്ദന്‍ വടക്കേകണ്ടി, രതീഷ്, അജ്മല്‍, രാഘേഷ്, റിജോ

gulf, saudi

സിറ്റി ഫ്‌ളവറില്‍ വിലക്കിഴിവുത്സവം; ഒക്‌ടോ. 1 മുതല്‍ ‘ഫോര്‍ മെഗാ ഡെയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍’

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ ‘ഫോര്‍ മെഗാ ഡെയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍’ ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ നടക്കും. നാല് ദിവസങ്ങ ളില്‍ അതിശയിപ്പിക്കുന്ന വിലക്കിഴിവാണ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രത്യേകത. നാല് ദിവസവും യാതൊരു നിബന്ധനയും ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് വലിയ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസര മാണിത്. വര്‍ഷങ്ങളായി എന്നും കൂടെനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് സിറ്റി ഫ്‌ളവര്‍ നല്‍കുന്ന വലിയ സമ്മാനമാണ് ഫോര്‍ മെഗാ ഡേയ്‌സ്

gulf, saudi

‘എയ്ഞ്ചല്‍ മീറ്റ്’ ഒരുക്കി റിയാദ് അല്‍ മദീന ഹൈപ്പര്‍

റിയാദ്: ആതുര സേവന രംഗത്തെ സമര്‍പ്പണത്തിന് അല്‍ മദിന ഹൈപ്പര്‍ ഗ്രൂപ്പ് മാലാഖ സംഗമം ഒരുക്കി നഴ്‌സുമാരെ ആദരിച്ചു. റിയാദിലെ അന്‍പതിലധികം ആശുപത്രികളില്‍ സേവനം അനുഷ്ടിക്കുന്ന വിവിധ രാജ്യങ്ങളിലെ നഴ്‌സുമാര്‍ക്കായി ഒരുക്കിയ ‘എയ്ഞ്ചല്‍ മീറ്റ്-2025’ പരിപാടിയിലാണ് ആദരം.നാനൂറ് നഴ്‌സുമാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഉച്ചക്ക് മൂന്ന് മുതല്‍ രാത്രി 10 വരെ നീണ്ട പരിപാടി സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ ജയന്‍

gulf, saudi

പോറ്റമ്മയോട് നന്ദി പറഞ്ഞു ‘കോഴിക്കോടന്‍സ്’

റിയാദ്: ‘കോഴിക്കോടന്‍സ്’ പ്രവാസി കൂട്ടായ്മ വിവധ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു. പ്രവാസി സമൂഹത്തെ ചേര്‍ത്തുപിടിക്കുന്ന ഭരണകൂടത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സൗദി പൗരന്‍മാരോടു കടപ്പാടു പ്രകടപ്പിച്ചുമായിരുന്നു ആഘോഷം. ബത്ഹ മ്യൂസിയം പാര്‍ക്കില്‍ നടന്ന ആഘോഷങ്ങള്‍ കോഴിക്കോട്ന്‍സ് ഫസ്റ്റ് ലേഡി ഫിജിന കബീര്‍ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. ദേശീയ വസ്ത്രം ധരിച്ചും പരമ്പരാഗത വേഷമണിഞ്ഞും ദേശീയ പതാകയേന്തിയെത്തിയ കോഴിക്കോടന്‍സ് പ്രവര്‍ത്തകര്‍ പോറ്റമ്മ സമ്മാനിച്ച സൗഭാഗ്യങ്ങള്‍ക്കു നന്ദി പറഞ്ഞു. ഷാലിമാ റാഫി, മുംതാസ് ഷാജു, സുമി ഷെഹീര്‍,

gulf, saudi

ഒത്തുചേരലിന്റെ ഓണാഘോഷം തുടരുന്നു

റിയാദ്: സമൃദ്ധിയുടെ ഓണാഘോഷം പ്രവാസികള്‍ക്ക് സൗഹൃദവും ഒത്തുചേരലും സമ്മാനിച്ച് തുടരുന്നു. പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ വിവിധ പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്. കസവു മുണ്ടിന്റെ ചേലും മേല്‍ മുണ്ടിന്റെ പ്രൗഢിയും അലങ്കാരമാക്കി പുരുഷന്‍മാര്‍ കേരളീയ വസ്ത്രത്തില്‍ അണിനിരന്നു. മലയാളത്തനിമ അടയാളപ്പെടുത്തിയ വേഷവിധാനത്തോടെയാണ് സ്ത്രീകളും അണിനിരന്നത്. ഓണക്കളികളും വിഭവ സമൃദ്ധമായ സദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി. എക്‌സിസ്റ്റ് 18 വാന്‍സ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം ഉദ്ഘാടനം ചെയ്തു. പ്രൊഫഷണല്‍ ബിരുദം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങില്‍

gulf, saudi

ജനസൗഹൃദം പൊലീസ്; 144 പേരെ പിരിച്ചുവിട്ടത് നേട്ടം

റിയാദ്: സിപിഐഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ അന്‍പത്തി മൂന്നാം ചരമവാര്‍ഷികം ആചരിച്ച് കേളി കലാസാംസ്‌കാരിക വേദി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ജനങ്ങളുടെ നീതിക്ക് വേണ്ടി പോരാടിയതിന്റെ പേരില്‍ നിരവധി പോലീസ് മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും, നീണ്ട ജയില്‍ വാസത്തിനും ഇരയായവാരാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍. അത്തരത്തില്‍ മര്‍ദ്ദനമേറ്റ പ്രസ്ഥാനം ഭരണം കയ്യാളുമ്പോള്‍ ജനസൗഹൃദപരമായ രീതിയില്‍ പോലീസിനെ

gulf, saudi

ഡ്യൂണ്‍സ് സ്‌കൂളില്‍ ദേശീയ ദിനാഘോഷം

റിയാദ്: സൗദിഅറേബ്യന്‍ പാരമ്പര്യവും പ്രൗഢിയും വിളംബരം ചെയ്തു ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുര്‍സലാത് സംഘടപ്പിച്ച ദേശീയ ദിനാഘോഷം ശ്രദ്ധേയമായി. മാര്‍ച്ച് പാസ്‌റ്റോടെ ആരംഭിച്ച ആഘോഷ പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ വിവിധ പരമ്പരാഗത സൗദി കലാരൂപങ്ങള്‍ അവതരിപ്പിച്ചു. 95 വര്‍ഷത്തെ സൗദി അറേബ്യയുടെ ചരിത്രവും വര്‍ത്തമാനവും അനാവരണം ചെയ്യുന്ന കരകൗശല പ്രദര്‍ശനവും അരങ്ങേറി. വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളും നിര്‍മ്മിച്ച വിവിധ രൂപങ്ങളുമായിരുന്നു പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കിയത്. പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, വൈസ് പ്രന്‍സിപ്പല്‍ വിദ്യ വിനോദ് എന്നിവര്‍ ദേശീയദിനസന്ദേശംകൈമാറി.

gulf, saudi

ഹായില്‍ നവോദയ ഓണാഘോഷം

ഹായില്‍: നവോദയ സാംസ്‌കാരിക വേദി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദശ വാര്‍ഷിക പരിപാടികളുടെ ഭാഗമായി ഓണാഘോഷം സംഘടിപ്പിച്ചു. ഹബീബ് മെഡിക്കല്‍ സെന്റര്‍ മുഖ്യ സ്‌പോണ്‍സറായി നടന്ന പരിപാടിയില്‍ കുട്ടികള്‍ അവതരിപ്പിച്ച വിവിധകലാ വിരുന്ന്, ഉറിയടി, സുന്ദരിക്ക് പൊട്ടുതൊടല്‍, കസേര കളി തുടങ്ങിയ വിനോദ പരിപാടികള്‍ അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. അല്‍ ഹബീബ് ഹോസ്പിറ്റല്‍ എംഡി നിസാം അലി പറക്കോട്, അസ്രാര്‍ കമ്പനി എംഡി മുഹമ്മദ് റാഗി, ഡോ. അരവിന്ദ് ജെ ശിവന്‍, നവോദയ കേന്ദ്ര

Scroll to Top