Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

Riyadh Bureau

gulf, saudi

ഒന്‍പത് മാസത്തിനിടെ റിയാദ് മെട്രോയില്‍ 10 കോടി യാത്രക്കാര്‍

റിയാദ്: സൗദി തലസ്ഥാനമായ റിയാദ് നഗരത്തില്‍ ആരംഭിച്ച മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഒമ്പത് മാസത്തിനിടെ 10 കോടിയിലേറെ യാത്രക്കാരാണ് റിയാദ് മെട്രോ വഴി യാത്ര ചെയ്തത്. വരും ദിവസങ്ങളില്‍ തിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഒന്‍പത് മാസത്തിനിടെ പത്ത് കോടി യാത്രക്കാരെയാണ് റിയാദ് മെട്രോ വരവേറ്റത്. ചരിത്രത്തിന്റെ ട്രാക്കിലൂടെയാണ് റിയാദ് മെട്രോ കുതിക്കുന്നത്. ഗതാഗതത്തിനായി വലിയൊരു വിഭാഗം താമസക്കാരും മെട്രോയെ ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവ്. ബ്ലൂ ലൈന്‍ വഴിയാണ് ഏറ്റവും […]

gulf, saudi

ഉമ്മര്‍ മുക്കത്തിന്റെ പിതാവ് കെസി മുഹമ്മദ് നിര്യാതനായി

റിയാദ്: സാമൂഹിക പ്രവര്‍ത്തകനും പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദി ‘ഫോര്‍ക്ക’ ജന. കണ്‍വീനറുമായ ഉമ്മര്‍ മുക്കത്തിന്റെ പിതാവ് കെ.സി. മുഹമ്മദ് ഹാജി (96) നിര്യാതനായി. കക്കാട് കാളിയതോടികയില്‍ കുടുംബാംഗമാണ്. വലിയപറമ്പ് സര്‍ക്കാര്‍ പറമ്പ് മഹല്ലിലെ ഏറ്റവും പ്രായംകൂടിയ കാരണവരാണ് വിടപറഞ്ഞത്. പൊതുപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ ഫാത്തിമ, മക്കള്‍: അബ്ദുറഷീദ് മാസ്റ്റര്‍, ജബ്ബാര്‍ സഖാഫി, അബൂബക്കര്‍, ഉമ്മര്‍ കദീജ, അബ്ദുറഹ്മാന്‍ മാസ്റ്റര്‍.

gulf, saudi

പൊരുതിത്തോറ്റു മലപ്പുറം; കലാശപ്പോരിനൊരുങ്ങി കോഴിക്കോടും പാലക്കാടും

റിയാദ്: കാല്‍പ്പന്തുകളിയില്‍ മലപ്പുറത്തിന്റെ മൈതാനപ്പെരുമ തകര്‍ത്ത് പാലക്കാടും കണ്ണൂരിന്റെ പോരാട്ട വീര്യത്തെ തകര്‍ത്ത് കോഴിക്കോടും ഫൈനലില്‍. ഇതോടെ ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പ് ഫൈനലില്‍ കോഴിക്കോടും പാലക്കാടും ഏറ്റു മുട്ടും. ജില്ലാ ടീമുകള്‍ മാറ്റുരച്ച സെമി ഫൈനല്‍ പോരാട്ടത്തില്‍ കണ്ണൂരിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് കോഴിക്കോട് ഫൈനലില്‍ പ്രവേശിച്ചത്. മലപ്പുറത്തെ പെനാല്‍റ്റിഷൂട്ടൗട്ടില്‍ മുട്ടുകുത്തിച്ചാണ് പാലക്കാടന്‍ ജയം. ഗ്രൂപ്പ് ഘട്ടം മുതല്‍ പരാജയമറിയാതെയാണ് ഇരു ടീമുകളും ഫൈനലില്‍

gulf, saudi

മധുപകര്‍ന്ന തെങ്ങിന്‍ പൂക്കുലയും ദശപുഷ്പവും; ജുബൈലില്‍ സിറ്റി ഫ്‌ളവര്‍ പായസ മേള

ജുബൈല്‍: ലോക മലയാളികളുടെ ഒരുമയുടെ ഉത്സവമായ ഓണത്തെ വരവേറ്റ് സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍കറ്റ് ജുബൈല്‍ ശാഖയില്‍ പായസമത്സരം സംഘടിപ്പിച്ചു. മാജീഷ്യനും ഷെഫും ടെലിവിഷന്‍ ഷോ അവതാരകനുമായ രാജ് കലേഷ് മുഖ്യാതിഥിയായിരുന്നു. കേരളത്തില്‍ പോലും അന്യമായിക്കൊണ്ടിരിക്കുന്ന അപൂര്‍വ്വയിനം പായസങ്ങളുടെ വൈവിധ്യം ഒരുക്കിയ മത്സരം കാണികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും ഒരു പോലെ മധുരം സമ്മാനിക്കുന്ന അപൂര്‍വ്വ കാഴ്ചയായിരുന്നു. തെങ്ങിന്‍പൂക്കുല പായസം മുതല്‍ ദശപുഷ്പ പായസം വരെ മേളയില്‍ മാറ്റുരച്ചതു പ്രവാസികളെയും വിധികര്‍ത്താക്കളെയും അതിശയിപ്പിച്ചു. വ്യത്യസ്ത പായസ വിഭവങ്ങള്‍ അരങ്ങേറിയ മത്സരത്തില്‍ ഒന്നാം

gulf, saudi

കെട്ടിടത്തില്‍ നിന്നു വീണു കേളി സഹന യൂനിറ്റ് പ്രസിഡന്റ് മരിച്ചു

റിയാദ്: വെല്‍ഡിങ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു നിലംപതിച്ചു കേളി സഹന യൂനിറ്റ് പ്രസിഡന്റ് മരിച്ചു. കണ്ണൂര്‍ മൊട്ടമ്മല്‍ പരേതനായ ഗോപാലന്‍, കാര്‍ത്യായനി ദമ്പതികളുടെ മകന്‍ സതീശന്‍ (57) ആണ് മരിച്ചത്. അല്‍ഖര്‍ജ് സഹനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം. 30 വര്‍ഷമായി അല്‍ ഖര്‍ജിലെ സഹനയില്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. കേളി

gulf, saudi

കേളി മുസാമിയ: അനീസും ജെറിയും നയിക്കും

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മുസാമിയ ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനീസ് അബൂബക്കര്‍ (സെക്രട്ടറി), ജെറി തോമസ് (പ്രസിഡണ്ട്), നിസാര്‍ റാവുത്തര്‍ (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി നടരാജന്‍, ഗോപി, ജോയിന്റ് സെക്രട്ടറിമാരായി നൗഷാദ് ഗുവയ്യ, നൗഷാദ് ദുര്‍മ, ജോയിന്റ് ട്രഷറര്‍ നാസര്‍ റുവൈദ, കമ്മറ്റി അംഗങ്ങളായി ഷാബു ജനാര്‍ദ്ദനന്‍,ശ്യാം,ലാല്‍,സക്കീര്‍,മഹമൂദ്, സുദര്‍ശനന്‍,സുരേഷ്,ഷി്‌നു മാത്യു, വിജേഷ് എന്നീ 17 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.നടരാജന്‍, രാജേഷ്, നൗഷാദ് എന്നിവര്‍ പ്രസീഡിയം, ഷമീര്‍ പുലാമന്തോള്‍, നിസാറുദ്ധീന്‍, ഷാജി പ്ലാവിലയില്‍,

gulf, saudi

കേന്ദ്രം ഞെരുക്കുമ്പോഴും കേരളം കുതിക്കുന്നു

റിയാദ്: കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ തുടര്‍ച്ച കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി മുസാഹ്മിയ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഉപയോഗപ്പെടുത്തി ജീവിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം നിലവില്‍ കേരളം മാത്രമാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളം അനുഭവിക്കുന്ന വികസനവും, സുരക്ഷിതത്വവും രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തില്‍ സമാനതകള്‍ഇല്ലാത്തതാണ്. യൂണിയന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നേരിടുന്ന സാമ്പിക ഞെരുക്കത്തിലും കേരളം സമഗ്ര മേഖലയിലും കുതിക്കുകയാണ്. തനത് വരുമാനം വര്‍ധിപ്പിച്ചും പൊതുകടം കുറച്ചും, ദാരിദ്രം നിര്‍മാര്‍ജനം ചെയ്തും

gulf, saudi

അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് റിയാദ് തുവൈകില്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ സൗദിയിലെ മൂന്നാമത് ശാഖ റിയാദ് തുവൈക് അഹ്മദ് ബിന്‍ ഖത്താബ് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സയ്യിദ് മുനവ്വര്‍ അലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഋഷി ത്രിപാഠി, അറ്റാഷെ രമേഷ് കുമാര്‍ ത്സാ, കോമേഴ്‌സ്യല്‍ എക്‌സിക്യൂട്ടീവ് പ്രിജിത് മതായ്, മദീന ഹൈപ്പര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അഷ്‌റഫ് പൊയില്‍, റീജിയണല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്ത്, ക്ലിക്ഓന്‍ സിഇഒ ഹാരിസ് കണ്ടംപത്ത്

gulf, saudi

കെഎംസിസി സൂപ്പര്‍ കപ്പ്: കലാശപ്പോരിന് യൂത്ത് ഇന്ത്യയും ബ്ലാക്ക് ആന്‍ഡ് വൈറ്റും

റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പ് ക്ലബ്ബ് (റിഫ) സെമി ഫൈനല്‍ മത്സരങ്ങളില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റോയല്‍ ട്രാവല്‍സ് അസീസിയ സോക്കറിനെയും, അറബ് ഡ്രീംസ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സഫമക്ക റെയിന്‍ബോ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഗ്ലോബ് ലോജിസ്റ്റിക്‌സ് റിയല്‍ കേരളയെയും മറികടന്ന് ഫൈനലിലേക്ക് പ്രവേശിച്ചു. അത്യന്തം ആവേശം നിറഞ്ഞ സൂപ്പര്‍ കപ്പില്‍ കരുത്തരുടെ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ഒന്നാം

gulf, saudi

പ്രവാസി ലീഗല്‍ സെല്‍ സൗദി ചാപ്റ്റര്‍

റിയാദ്: പ്രവാസി ലീഗല്‍ സെല്‍ സൗദി ചാപ്റ്റര്‍ പ്രഥമ ജനറല്‍ ബോഡി യോഗം അല്‍മാസ് റസ്‌റ്റോറന്റ ഹാളില്‍ നടന്നു. സൗദി കോഡിനേറ്റര്‍ പീറ്റര്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഷിബു ഉസ്മാംന്‍, ജോര്‍ജ്ജ് സഖറിയാ, വിനോദ്, റഹ്മാന്‍ മുനമ്പത്ത്, അബ്ദുല്‍ മജീദ് പുല്‍ക്കാടി, നിഹാസ് പാനൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് കൂടുതല്‍ സേവനം ചെയ്യാന്‍ പ്രവാസി ലീഗല്‍ സെല്ലിന് കഴിയുമെന്ന് ശിഹാബ് കൊട്ടുകാട് പറഞ്ഞു. പ്രവാസികള്‍ക്ക്

gulf, saudi

കൊല്ലം ഒഐസിസിയെ നസീര്‍ ഹനീഫ നയിക്കും

റിയാദ്: കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയായ ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റായി നസീര്‍ ഹനീഫയെ തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന റഫീഖ് പൂരക്കുന്നില്‍ ജോലി ആവശ്യാര്‍ത്ഥം തബൂക്കിലേക്കു പോയ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റായിരുന്ന നസീര്‍ ഹനീഫയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനാണ് 28 വര്‍ഷമായി സൗദിയില്‍ പ്രവാസം നയിക്കുന്ന നസീര്‍ ഹനീഫ. റിയാദിലെ അല്‍ മൂസ ഇലക്ട്രിക്കല്‍ കമ്പനിയില്‍ മാനേജരാണ്. റിയാദിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമാണ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്

gulf, saudi

ഷൈജു നമ്പലശ്ശേരി ‘കൃപ’ ചെയര്‍മാന്‍

റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ ‘കൃപ’ ചെയര്‍മാനായി മുന്‍ പ്രസിഡന്റ് ഷൈജു നമ്പലശ്ശേരിയെ തെരഞ്ഞെടുത്തു. ചെയര്‍മാനായിരുന്ന മുജീബ് കായംകുളം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. യോഗത്തില്‍ പ്രസിഡന്റ് ഇസ്ഹാഖ് ലവ് ഷോര്‍ അധ്യക്ഷത വഹിച്ചു ഭാരവാഹികളായ കബീര്‍ മജീദ്, സൈഫ് കൂട്ടിങ്കല്‍, ഷബീര്‍ വരിക്കപ്പള്ളി, ഷാജി പികെ, രഞ്ജിത്ത്, സമീര്‍ പിച്ചനാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും ഉപദേശക സമിതി അംഗം സൈഫ് കായംകുളം

gulf, saudi

കെഎംസിസി മുസാഹ്മിയ ഏരിയ കണ്‍വെന്‍ഷന്‍

മുസാഹ്മിയ: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി കുടുംബ സുരക്ഷാ പദ്ധതി ക്യാമ്പയിന്റെ ഭാഗമായി കെഎംസിസി മുസാഹ്മിയ ഏരിയ കമ്മിറ്റി കണ്‍വെന്‍ഷന്‍ നടത്തി. ഏരിയ പ്രസിഡണ്ട് ഇബ്രാഹിം വാഴമ്പുറം അധ്യക്ഷന്‍ വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. ആഗോള തലത്തില്‍ കെഎംസിസി യുടെ പ്രസക്തിയെ കുറിച്ചും സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചും വിശദമാക്കുകയുണ്ടായി. അഡ്വ. അനീര്‍ ബാബു, കുടുംബ സുരക്ഷ

gulf, saudi

ദളിത് ന്യുനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് പ്രതീക്ഷയാണ് മുസ്ലിം ലീഗ് – ഇ.പി ബാബു

ദമ്മാം: കോഴിക്കോട് ജില്ല സൗദി ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ. പി. ബാബുവിന് സ്വീകരണവും ഖാഇദെ മില്ലത്ത് സെന്റർ വിജയാഘോഷവും സംഘടിപ്പിച്ചു.അൽ വഫ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല കെഎംസിസി പ്രസിഡന്റ് ഫൈസൽ കൊടുമയുടെ അധ്യക്ഷതയിൽ കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ പരിപാടി ഉൽഘാടനം ചെയ്തു. “ജൻ – അധിപത്യം വോട്ടിലുടെ“ എന്ന വിഷയം ആസ്പദമാക്കി. ഇ.പി ബാബു മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മുസ്ലിം ലീഗ് എറണാംകുളം

Scroll to Top