സൗദിയില്‍ ഏഴര ലക്ഷം നിയമ ലംഘകരെ നാടുകടത്തി
റിയാദ്: സൗദിയില്‍ ഒന്നര വര്‍ഷത്തിനിടെ 30.30 ലക്ഷം നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം. ഇതില്‍ 7.50 ലക്ഷം നിയമ ലംഘകരെ നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചു. 2017 നവംബര്‍ 15 മുതല്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘകര്‍ പിടിയിലായത്. താമസാനുമതി രേഖയായ ഇഖാമ, തൊഴില്‍ നിയമം എന്നിവ ലംഘിച്ചവരാണ് പിടിയിലായത്. 23.61 ലക്ഷം പേര്‍ ഇഖാമ നിയമ ലംഘകരും 4.66 ലക്ഷം തൊഴില്‍ നിയമ ലംഘകരുമാണ്. അതിര്‍ത്തിവഴി 2,03,218 പേര്‍ നുഴഞ്ഞുകയറിയവരും പിടിയിലായവരില്‍ ഉള്‍പ്പെടുമെന്ന് ആഭ്യന്തര […]

