Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

Riyadh Bureau

gulf, saudi

എഞ്ചിനീയേഴ്‌സ് കൂട്ടായ്മ രക്തദാന ക്യാമ്പ്

ദമ്മാം: കേരള എഞ്ചിനീയര്‍സ് ഫോറം ദമ്മാം ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ദേശ സ്‌നേഹത്തിന്റേയും സേവനത്തിന്റേയും മാനവികതയുടേയും സന്ദേശമാണ് രക്തദാനം ലക്ഷ്യം വെയ്ക്കുന്നതെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത സെക്രട്ടറി അഫ്താബു റഹ്മാന്‍ പറഞ്ഞു. രക്തത്തിന് ആവശ്യക്കാര്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതാണെന്ന് വൈസ് പ്രസിഡന്റ് ഷഫീഖ് പറഞ്ഞു. റിയാസ് ബഷീര്‍, മുഹസ്സിന എന്നിവര്‍ നേതൃത്വം നല്‍കി. മീഡിയ കണ്‍വീനര്‍ കാമില്‍ ഹാരിസ് […]

gulf, saudi

കേളി ബത്ഹ ഏരിയ: അനിലും ഷഫീഖും നയിയ്ക്കും

റിയാദ്: കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പത്താമത് ബത്ഹ ഏരിയ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുന്‍ ആഭ്യന്തര മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ ഏരിയാ പ്രസിഡന്റ് ഷഫീക് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ ധനുവചപുരം പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ബിജു തായമ്പത്ത് വരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ശശികുമാര്‍, മൂസാ കൊമ്പന്‍, ഷൈജു

gulf, saudi

വോട്ടുകളില്‍ മാത്രം നോട്ടം; കോണ്‍ഗ്രസിന്റെ മൗനം അപകടം: ഡോ. കെ.ടി ജലീല്‍ എംഎല്‍എ

റിയാദ്: സങ്കുചിതത്വങ്ങളെ മറികടന്ന് മനുഷ്യരുടെ ഐക്യം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ലോകമെങ്ങും ചേര്‍ന്നു നില്‍ക്കുന്നതാണ് ഇടതുപക്ഷമെന്ന് മുന്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ എം.എല്‍.എ. ഇടതു ചേരിയെ ദുര്‍ബലമാക്കാന്‍ മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ വലതുപക്ഷ ചിന്ത മനസ്സില്‍ പേറുന്നവരെ വിലക്കെടുക്കുന്നു. ഇടത് ചേരിയെ ഇല്ലാതാക്കിയവര്‍ ഇനി ലോകത്ത് യുദ്ധങ്ങളും ശീതസമരങ്ങളും ആയുധ നിര്‍മ്മാണവും ഉണ്ടാകില്ലെന്ന അവകാശവാദം പൊളിഞ്ഞതു സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ദൃശ്യമാണ്. കേളി കലാസാംസ്‌കാരിക വേദിയുടെ ബത്ഹ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

gulf, saudi

പൊരുതി നേടിയ സ്വാതന്ത്ര്യം ഓരോ പൗരനും അവകാശപ്പെട്ടത്

ജുബൈല്‍: സാമ്രാജ്യ ശക്തികളില്‍ നിന്നു പൂര്‍വികര്‍ പൊരുതി നേടിയ സ്വാതന്ത്ര്യം രാജ്യത്ത് പിറക്കുന്ന ഓരോ പൗരനും അവകാശപ്പെട്ടതാണെന്ന് കലാലയം സാംസ്‌കാരിക വേദി. ജനാധിപത്യ, മതേതരത്വ സംഹിതയെ നിഷ്‌കരുണം ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വഴിമാറിയ ഇന്ത്യയിലെ സമകാലിക സംഭവങ്ങളില്‍ ഓരോ പൗരനും ജാഗ്രത വേണം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജുബൈല്‍ കിംസ് ഹാളില്‍ സംഘടിപ്പിച്ച ‘രംഗ് എ ആസാദി’ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഐ.എം.സി.സി നാഷണല്‍ സെക്രട്ടറി നവാഫ് ഒ.സി ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സര്‍ക്കിള്‍ ജുബൈല്‍

gulf, saudi

ഫെഡറലിസം അട്ടിമറിയ്ക്കാനുളള ശ്രമം പ്രതിരോധിക്കണം

ദമ്മാം: ഇന്ത്യന്‍ ഫെഡറലിസത്തെ തകര്‍ക്കാനുള്ള യൂണിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറാകണമെന്നു നവയുഗം സാംസ്‌കാരികവേദി രക്ഷാധികാരി ദാസന്‍ രാഘവന്‍. ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റവും രാജ്യത്തിന്റെ നിലനില്‍പ്പിനെ തകര്‍ക്കും. ദമ്മാമില്‍ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അല്‍ മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നൗഫല്‍ മുഖ്യപ്രഭാഷണം നടത്തി. ഷാജി മതിലകം, ബിനു കുഞ്ഞ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രഞ്ജിത പ്രവീണ്‍ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ‘ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്’

gulf, saudi

എറണാകുളം കൂട്ടായ്മ സ്വാതന്ത്ര്യ ദിനാഘോഷം

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ 79-ാം സ്വാതന്ത്ര്യ ദിനണ യഘോഷിച്ചു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം എം. സാലി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ദിനം ആഘോഷത്തിന്റെ ദിനമല്ല, ഉത്തരവാദിത്വങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ദിനംകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യകാരി സബീന എം സാലി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. വരും തലമുറയ്ക്ക് സമാധാനവും നന്മയും നിറഞ്ഞ ഇന്ത്യയെ സമ്മാനിക്കാന്‍ രാജ്യത്തെ പൗരന്‍മാര്‍ കൈകോര്‍ക്കണമെന്ന് അവര്‍ പറഞ്ഞു.

gulf, saudi

വോട്ട് കൊള്ളക്കെതിരെ അണിനിരക്കുക: പ്രവാസി വെല്‍ഫെയര്‍

റിയാദ്: മത നിരപേക്ഷ ഇന്ത്യയുടെ അടയാളങ്ങള്‍ പിഴുതു മാറ്റാനും ജനാധിപത്യത്തിന്റെ ആണിക്കല്ലായ പൗരാവകാശങ്ങള്‍ ധ്വംസിക്കാനും ശ്രമിക്കുന്ന വോട്ട് കൊള്ളക്കെതിരെ അണിനിരക്കാന്‍ പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രോവിന്‍സ് ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’ എന്ന സെമിനാറില്‍ റിയാദിലെ മാധ്യമ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. പ്രവാസി ദേശീയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു. പൗരത്വം തകര്‍ക്കുന്ന പ്രവണതകളെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കുമെന്നും പൗരസ്വാതന്ത്ര്യവും വോട്ടാവകാശവും ഉള്‍ക്കൊള്ളുന്ന ഭരണഘടന

gulf, saudi

ഹിന്ദു ധര്‍മ്മത്തിനെതിരെ ഹിന്ദുത്വ പ്രത്യശാസ്ത്രം അടിച്ചേല്‍പ്പിക്കുന്നു

റിയാദ്: മാനവികതയും മനുഷ്യത്വവുമാണ് ഹിന്ദു ധര്‍മ്മം വിഭാവന ചെയ്യുന്നതെന്ന് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ടേബിള്‍ ടോകില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനെ തിരസ്‌കരിക്കുന്ന ഹിന്ദുത്വ പ്രത്യശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഇന്ത്യന്‍ ജനത നേരിടുന്ന വെല്ലുവിളി. ഇന്ത്യയുടെ പാരമ്പര്യം മതനിരപേക്ഷതയാണ്. ജനാധിപത്യവും നിയമ വാഴ്ചയും നിലനില്‍ക്കണം. ഇതാണ് ഇന്ത്യയുടെ ശില്പികള്‍ ആഗ്രഹിച്ചത്. അതാണ് ഭരണ ഘടന വിളംബരം ചെയ്യുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘ഇന്ത്യ ഇന്നു പുലര്‍ന്നപ്പോള്‍’ എന്ന പ്രമേയത്തിലായിരുന്നു ചര്‍ച്ച. പരിപാടി

gulf, saudi

ഇന്ത്യ ‘റിവേഴ്‌സ് ഗിയറില്‍’; പശുക്കളെ പാര്‍ലമെന്റില്‍ കയറ്റാന്‍ ആവശ്യപ്പെടുന്നത് അപമാനിക്കപ്പെടുന്നതിന് തുല്യം

റിയാദ്: ഇന്ത്യയിലെ അടിയന്തിരാവസ്ഥ ജനാധിപത്യത്തിന്റെ കറുത്ത അധ്യായമാണെങ്കിലും ഇന്ധിരാ ഗാന്ധി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രി ഡോ. കെ ടി ജലീല്‍ എംഎല്‍എ. തെരഞ്ഞെടുപ്പില്‍ ബോധപൂര്‍വ്വം ഇടപെടല്‍ നടത്താനോ ഇലക്ഷന്‍ കമ്മീഷനെ വരുതിയിലാക്കാനോ ശ്രമിച്ചിട്ടില്ല. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ‘ഇന്ത്യ ഇന്നു പുലര്‍ന്നപ്പോള്‍’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോകില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ധിരാഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കള്‍ അടിയന്തിരാവസ്ഥക്കു ശേഷം 1977ലെ തെരഞ്ഞെടുപ്പില്‍ കടപുഴകിയത് ജനാധിപത്യത്തിന്റെ മഹത്വമാണ്.

gulf, saudi

റിയാദ് എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം

റിയാദ്: റിയാദ് ഇന്ത്യന്‍ എംബസിയില്‍ വിവിധ പരിപാടികളോടെ 79-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ദേശീയഗാനം ആലപിച്ചാാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. മഹാത്മജിയുടെ പ്രതിമയില്‍ അംബാസഡര്‍ പുഷ്പാര്‍ച്ചന നടത്തി. രാജ്യത്തോടും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹത്തോടും രാഷ്ട്രപതി നടത്തിയ സ്വാതന്ത്ര്യദിന സന്ദേശം അംബാസഡര്‍ പങ്കുവെയ്ച്ചു. ഇന്ത്യ-സൗദി ഉഭയകക്ഷി സൗഹൃദവും പങ്കാളിത്തവും ഏറ്റവും മികച്ച നിലയിലാണെന്ന് അംബാസഡര്‍ പറഞ്ഞു. ഇന്ത്യന്‍ പ്രവാസികള്‍ വഹിക്കുന്ന സുപ്രധാന പങ്കും അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സമ്പന്നമായ

gulf, saudi

സ്വാതന്ത്ര്യദിനം ആഘോഷിച്ച് പൊന്നാനി കൂട്ടായ്മ

റിയാദ്: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് സ്‌പോര്‍ട്‌സ് വിംഗ്. ദാറുല്‍ ഉബൈദ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസ്ലം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുഹൈല്‍ മഖ്ദൂം സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചു. ഒ.എസ്.ബി പ്രധിനിധി നൗഫല്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. ക്വിസ് മത്സരത്തില്‍ അനസ്.സി, ഫൈസല്‍ എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് സെക്രട്ടറി ഫാജിസ് പി.വി, ജോയിന്റ് ട്രഷറര്‍

gulf, saudi

ഫോക്കസ് ‘റിയാദ് യൂത്ത് സമ്മിറ്റ്’ നാളെ

റിയാദ്: ഇന്ത്യയുടെ എഴുപത്തി ഒന്‍മ്പതാമത് സ്വതന്ത്ര ദിനത്തിന്റെ ഭാഗമായി ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷന്‍ ‘റിയാദ് യൂത്ത് സമ്മിറ്റ്’ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15 വെള്ളി വൈകിട്ട് 7ന് ബത്ഹയിലെ എസ്‌ഐഐസി ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി. മതേതരത്വം, ജനാതിപത്യം, അതിജീവനം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളായ കെഎംസിസി, ഒഐസിസി, കേളി, യൂത്ത് ഇന്ത്യാ, ആര്‍ഐസിസി, സൗദി ഇസ്ലാഹി സെന്റര്‍ നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തു നടക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്ന വര്‍ഗീയ

gulf, saudi

ഗസ്സക്കായി ഐസിഎഫ് പ്രാര്‍ത്ഥനാ സംഗമം

റിയാദ്: യാതന അനുഭവിക്കുന്ന പലസ്തീന്‍ ജനതയുടെ സമാധാനത്തിനു ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍(ഐസിഎഫ്) പ്രാര്‍ത്ഥനാ സംഗമം നടത്തി. മാസങ്ങളായി പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ പട്ടിണി കിടന്നും ചികിത്സ നിഷേധിച്ചും അങ്ങേയറ്റം നരകയാതന അനുഭവിക്കുകയാണ്. നിരാലംബരുടെ നേരെ നിര്‍ദാക്ഷിണ്യം വെടിയുതിര്‍ക്കുന്ന ക്രൂരതകളാണ് ഗസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാനവിക മൂല്യങ്ങളും കാറ്റില്‍ പറത്തിയാണ് ഇസ്രായേല്‍ അതിക്രമം. 22 മാസമായി ഗാസയില്‍ കിരാത ആക്രമണം തുടരുക മാത്രമല്ല ലോകത്തുള്ള എല്ലാ സ്‌നേഹികളെ വെല്ലുവിളിച്ചാണ് വംശഹത്യയുടെ പരീക്ഷണശാലയായി ഗാസയെ

gulf, saudi

പക്ഷാഘാതം: എട്ടു മാസം ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് എട്ടു മാസം റിയാദിലെ അല്‍മവാസാത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് യാക്കര സ്വദേശി രാജേഷ് ബാബു ബാലകൃഷ്ണന്‍ (48) മരിച്ചു. പാലക്കാട് മേട്ടുപാളയം സ്ട്രീറ്റ് പുത്തന്‍ വീട്ടില്‍ ബാലകൃഷ്ണന്‍ സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ സുചിത്ര. ഏകമകന്‍ ശ്രീയാന്‍. മൂന്നു വര്‍ഷം റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിയിരുന്നു. രാത്രി ഭക്ഷണത്തിനുശേഷം ഉറങ്ങാന്‍ കിടന്ന രാജേഷ് ബാബു രാവിലെ ജോലിക്ക് ഹാജരായില്ല. സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോള്‍ തറയില്‍ വീണുകിടന്ന നിലയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചു. അവശ നിലയില്‍

Scroll to Top