ഒളവണ്ണ അബൂബക്കര്‍ ദാരിമിക്ക് പണ്ഡിത പ്രതിഭാ പുരസ്‌കാരം
കോഴിക്കോട്: റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ (കെഡിഎംഎഫ്) പാറന്നൂര്‍ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും കോഴിക്കോട് ജില്ലാ ട്രഷററും പണ്ഡിതനുമായ ഒളവണ്ണ അബൂബക്കര്‍ ദാരിമിക്കാണ് പുരസ്‌കാരം. സൗദി അറേബ്യയില്‍ റിയാദ് കേന്ദ്രമായി കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ വൈജ്ഞാനിക സാംസ്‌കാരിക സാമൂഹിക പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കെഡിഎംഎഫ് റിയാദ് ആണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കുന്നത്. 2011 മുതല്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നല്‍കിവരുന്ന […]












