കെഎസ്‌യു പ്രവര്‍ത്തനങ്ങള്‍ക്കു സഹായവുമായി ഒഐസിസി തൃശൂര്‍
തൃശൂര്‍: ജനാധിപത്യ ബോധമുള്ള തലമുറയ്ക്ക് കരുത്തു പകരാന്‍ കെഎസ്‌യുവിന് ഒഐസിസി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ധന സഹായം. ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാട് കെ.എസ്.യു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചുമതലയുള്ള സംസ്ഥാന കണ്‍വീനര്‍ ആസിഫ് മുഹമ്മദിന് സഹായം കൈമാറി. യൂനിവേഴ്‌സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കാണ് സഹായം കൈമാറിയത്. ഡിസിസി ജനറല്‍ സെക്രട്ടറി സി.എസ് രവീന്ദ്രന്‍, കൈപ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് സുനില്‍.പി.മേനോന്‍, ഒഐസിസി ജില്ലാ മുന്‍ പ്രസിഡന്റ് ബെന്നി വാടാനപ്പള്ളി, കരയാമുട്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എച്ച് […]














