Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദിക്ക് നേട്ടം; മലയാളി താരം കരുത്തായി

റിയാദ്: അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദി അറേബ്യന്‍ ദേശീയ ടീമിന് നേട്ടം. ടീമിലെ മലയാളി താരത്തിന്റെ കരുത്തില്‍ രണ്ട് വെങ്കല മെഡല്‍ നേടി. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ കസാകിസ്ഥാന്‍ ഫ്യൂചര്‍ സീരീസ്-2023ല്‍ മിക്‌സഡ് ഡബിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ പങ്കെടുത്ത ഖദീജ നിസയുടെ ടീം ആണ് മെഡല്‍ നേടിയത്. കസാകിസ്ഥാനിലെ ശയിംകെന്റിലായിരുന്നു മത്സരം.

വനിതാ ഡബിള്‍സില്‍ ഖദീജ നിസയോടൊപ്പം സൗദി താരം ഹയാ അല്‍ മുദരയായിരുന്നു പങ്കാളി. മിക്‌സഡ് ഡബിള്‍സില്‍ മെഹദ് ശൈഖും കളിച്ചു. കസാഖിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍ താരങ്ങളായിരുന്നു എതിരാളികള്‍.

രാജ്യാന്തര മത്സരത്തില്‍ ആദ്യമായാണ് സൗദി വനിതാ ടീം മെഡല്‍ നേടുന്നത്. സൗദി അറേബ്യയിലെ കായിക മേഖലയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരി എന്ന പ്രത്യേകതയും ഖദീജ നിസക്കുണ്ട്.

കസാകിസ്ഥാന്‍ ഫ്യൂചര്‍ സീരീസ് മത്സരത്തില്‍ ശക്തരായ എതിരാളികളെയാണ് നേരിട്ടതെന്ന് ഖദീജ നിസ സൗദിടൈംസിനോട് പറഞ്ഞു. ലി നിംഗ് മാല്‍ദീവ്‌സ് ഇന്റര്‍നാഷണല്‍ ചാലഞ്ച്-2023 മത്സരത്തില്‍ പങ്കെടുക്കാന്‍ മാല്‍്വീവ്‌സിലേക്കുളള യാത്രയിലാണെന്നും അവര്‍ പറഞ്ഞു.

റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ പ്രഥമ സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് ടൂ വിദ്യാര്‍ഥിനിയാണ്. ഐടി എഞ്ചിനീയര്‍ കൂടത്തിങ്ങൽ അബ്ദുല്ലത്തീഫിന്റെ മകളാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top