
റിയാദ്: ബയോമെട്രിക് എന്റോള്‍മെന്റിനെ തുടര്‍ന്ന് തടസ്സപ്പെട്ട തൊഴില്‍ വിസ സ്റ്റാമ്പിംഗ് ഇന്ത്യയിലെ സൗദി നയതന്ത്ര കാര്യാലയം പുനരാരംഭിക്കുന്നു. തൊഴില്‍, ഫാമിലി റസിഡന്റ് വിസകളാണ് സ്റ്റാമ്പ് ചെയ്യുന്നത്. ഇതിനായി പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കാമെന്ന് സൗദി റോയല്‍ എംബസി റിക്രൂട്‌മെന്റ് എജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി.

വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വി.എഫ്.എസ് കേന്ദ്രം വഴി അപേക്ഷകരുടെ വിരലടയാളം നിര്‍ബന്ധമാണെന്ന വ്യവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസമായി തൊഴില്‍ വിസ സ്റ്റാമ്പിംഗിന് അപേക്ഷ സമര്‍പ്പിക്കാന്‍ റിക്രൂട്‌മെന്റ് ഏജന്‍സികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതിനാണ് പരിഹാരമായത്.

ജൂണ്‍ അഞ്ചിന് തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ വിസ സ്റ്റാമ്പിങ്ങിനുള്ള പാസ്‌പോര്‍ട്ടുകള്‍ ഏജന്‍സികള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയും. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് വിഎഫ്എസ് കേന്ദ്രങ്ങളില്‍ വിരലടയാളം രേഖപ്പെടുത്താതെ തന്നെ ട്രാവല്‍ഏജന്‍സികള്‍ക്ക് ഡല്‍ഹി എംബസിയിലും മുബൈ കോണ്‍സുലേറ്റിലും നേരിട്ട് പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും.
അതേസമയം, വിസിറ്റ്, ബിസിനസ്സ്, ടൂറിസ്റ്റ് വിസകള്‍ക്ക് വി.എഫ്.എസ് കേന്ദ്രങ്ങളില്‍ ബയോമെട്രിക് എന്റോള്‍മെന്റ് നിര്‍ബന്ധമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
