റിയാദ്: സൗദി പ്രവാസം അവസാനിപ്പിച്ച് ജോലി ആവശ്യാര്‍ത്തം അയര്‍ലണ്ടിലേക്ക് പോകുന്ന ജിന്‍സ് വര്‍ഗീസിന് ബോഡി മാസ്റ്റേഴ്‌സ് കൂട്ടായ്മ യാത്രയയപ്പ് നല്‍കി. പരിപാടിയില്‍ ഷംസുദീന്‍ പറമ്പന്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് കല്ലുപറമ്പന്‍ മുഖ്യാതിഥി ആയിരുന്നു
സജാദ്, ഇസ്ഹാഖ്, ഫൈസല്‍ കണ്ണൂര്‍, രവി, ഫൈസല്‍ മുവാസത്ത്, നിഖില്‍, ജംഷിദ്, പ്രേം, ഷംനാദ്, റാഫി എന്നിവര്‍ പ്രസംഗിച്ചു.
നൗഫല്‍ വടകരയുടെ നേതൃതത്തില്‍ ഗാനസന്ധ്യയും അരങ്ങേറി. ജലീല്‍ കൊച്ചിന്‍, അല്‍ത്താഫ് കാലിക്കറ്റ്, കുഞ്ഞി മുഹമ്മദ്, തങ്കച്ചന്‍ വര്‍ഗീസ്, നൗഫല്‍ വടകര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു, ഫൈസല്‍ മൂവാസാത്ത് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.