ഹഫര്‍ അല്‍ ബാതിന്‍: പ്രമുഖ കാര്‍ഗോ ആന്റ് കൊറിയര്‍ സര്‍വീസ് സ്ഥാപനമായ ബിപിഎല്‍ കിഴക്കന്‍ പ്രവിശ്യയിലെ അതിര്‍ത്തി നഗരമായ ഹഫര്‍ അല്‍ ബാതിനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഓള്‍ഡ് സൂഖില്‍ അലാ സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശമാണ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നവംബര്‍ 24 വെളളി വൈകീട്ട് 5.30ന് പുതിയ ശാഖ ഉദ്ഘാടനം ചെയ്യും. അ്ദുല്‍ ഹമീദ് അബ്ദുല്‍ മജീദ് അല്‍ മുബാറഖ് മുഷ്യാതിഥിയായിരിക്കും. ബിപിഎല്‍ കാര്‍ഗോയുടെ പതിനാലാമത് ശാഖയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗല്‍ദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കാര്‍ഗോ സേവനം ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
ദമാം കേന്ദ്രമായി രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ബിപിഎല്ലിന് അല്‍ ജുബൈല്‍, അല്‍ഹസ, അല്‍കോബാര്‍, റിയാദ് എന്നിവിടങ്ങളിലും ശാഖയുണ്ട്. ഹഫര്‍അല്‍ ബാതിനിലും പരിസര പ്രദേശങ്ങളിലുമുളളവര്‍ക്ക് സൗജന്യമായി പിക്അപ് സര്‍വീസ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 054 290 7293 നമ്പരില്‍ ബന്ധപ്പെടണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
