കേളി ദിനാഘോഷം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 23-ാം വാര്‍ഷികാഘോഷങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംഘാടക സമിതി ഓഫിസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. കേളി കേന്ദ്ര രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി ഗീവര്‍ഗ്ഗീസ് ഇടിചാണ്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായി അധ്യക്ഷത വഹിച്ചു.

കേളി ദിനം കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാപരമായ കഴിവുകള്‍ പ്രകടമാക്കാനുള്ള വേദിയാണ്. പ്രവാസ ജീവിതത്തിന്റെ ഭാഗമായി അടച്ചു വെക്കപ്പെട്ട കഴിവികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവ പ്രകടമാക്കുന്നതിനും അവസരം ഒരുക്കുകയുമാണ് കേളിദിനത്തിന്റെ ലക്ഷ്യം. ബത്ത ഇഷാറ റെയിലിനടുത്ത് പ്രവര്‍ത്തനം ആരംഭിച്ച ഓഫീസ് ഉദ്ഘാടനചടങ്ങില്‍ വിവിധ ഏരിയകളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

രക്ഷാധികാരി സമിതി അംഗങ്ങളായ ടി ആര്‍ സുബ്രമണ്യന്‍, ഫിറോസ് തയ്യില്‍, പ്രഭാകരന്‍ കണ്ടോന്താര്‍, ജോസഫ് ഷാജി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, വൈസ് പ്രസിഡന്റ്മാരായ ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ റഫീക്ക് പാലത്ത്, ജോയിന്റ് കണ്‍വീനര്‍ അനിരുദ്ധന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സംഘാടക സമിതി കണ്‍വീനര്‍ മധു ബാലുശ്ശേരി സ്വാഗതവും സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ സെന്‍ ആന്റണി നന്ദിയും പറഞ്ഞു.

 

Leave a Reply