Sauditimesonline

SaudiTimes

‘ബ്‌ളാക് ഹാറ്റ്’ പ്രദര്‍ശനം റിയാദില്‍ സമാപിച്ചു

റിയാദ്: സൈബര്‍ ലോകത്തെ ഏറ്റവും പുതിയ സുരക്ഷാ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തിയ ‘ബ്‌ളാക് ഹാറ്റ്’ രാജ്യാന്തര പ്രദര്‍ശനം റിയാദില്‍ സമാപിച്ചു. കംമ്പ്യൂട്ടറുകളെയും നെറ്റ്‌വര്‍ക്കിംഗ് സിസ്റ്റത്തേയും തകരാറിലാക്കുന്ന വൈറസ് പ്രോഗ്രാമുകളെ കണ്ടെത്തുന്ന ‘കാപ്ചര്‍ ദി ഫഌഗ്’ മത്സരവും നടന്നു.

സൈബര്‍ സുരക്ഷാ രംഗത്ത് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പ്രദര്‍ശനം ബഌക് ഹാറ്റിന്റെ രണ്ടാമത് എഡിഷനാണ് റിയാദില്‍ അരങ്ങേറിയത്. 90 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും 70 രാജ്യങ്ങളിലെ 350 കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ഇതിനു പുറമെ രാജ്യാന്തര സൈബര്‍ സുരക്ഷാ വിദഗ്ധരും പ്രഭാഷകരും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സൗദിയിലെ വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് ആന്റ് ഡ്രോണ്‍ ഫെഡറേഷനാണ് ബഌക് ഹാറ്റിന് ആതിഥേയത്വം വഹിച്ചത്. അമേരിക്കയിലാണ് ബഌക് ഹാറ്റ് പ്രദര്‍ശത്തിന് തുടക്കം കുറിച്ചതെങ്കിലും രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ പങ്കെടുത്ത പ്രദര്‍ശനം ഈ വര്‍ഷം റിയാദിലാണ് നടന്നത്്.

ലോകം നേരിടുന്ന സുപ്രധാന വെല്ലുവിളികളിലൊന്നാണ് സൈബര്‍ സുരക്ഷ. നിര്‍മിത ബുദ്ധികൂിെ രംഗപ്രവേശം ചെയ്തതോടെ ഓരോ ദിവസവും പുതിയ ശൈലി സ്വീകരിച്ചും വേറിട്ട രീതി അവലംബിച്ചുമാണ് സൈബര്‍ ലോകത്തെ ക്രിമിനലുകള്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ സൗദി അറേബ്യ വന്‍ നിക്ഷേപമാണ് സൈബര്‍ സുരക്ഷാ രംഗത്ത് നടത്തുന്നതെന്ന് ട്രെന്‍ഡ് മൈക്രോ ജനറല്‍ മാനേജര്‍ റഷീദ് അല്‍ ഔദ പറഞ്ഞു.

രാജ്യാന്തര രംഗത്തെ പ്രഗത്ഭര്‍ പങ്കെടുത്ത ശില്പശാലകളില്‍ സൈബര്‍ വീഴ്ചകള്‍ സൃഷ്ടിക്കുന്ന അപകട സാധ്യതകള്‍, ഗതാഗത ഹാക്കിംഗ്, നിര്‍മിത ബുദ്ധി ഉപയോഗിച്ചുളള സൈബര്‍ സെക്യൂരിറ്റി ആപ്ലിക്കേഷനുകള്‍ എന്നിവ ചര്‍ച്ച ചെയ്തു. ഇതിന് പുറമേ ശ്രദ്ധേയമായ ചര്‍ച്ച നടന്നത് ആധുനിക കാലത്തെ യുദ്ധമുറയില്‍ സോഫ്റ്റ്‌വെയറുകളറുടെ പങ്ക് എന്ന വിഷയത്തിലാണ്. പടക്കോപ്പുകള്‍ ഉപയോഗിക്കാതെയും ആള്‍ നാശം ഇല്ലാതെയും ശത്രുരാജ്യത്തെ സ്തംഭിപ്പിക്കാനും അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാനും സൈബര്‍ യുദ്ധങ്ങള്‍ക്ക് കഴിയും. അതുകൊണ്ടുതന്നെ ശത്രുരാജ്യത്തിന്റെ സൈബര്‍ അക്രമണങ്ങളെ പ്രതിരോധിക്കുക എന്നത് ഓരോ രാജ്യത്തിന്റെയും സുപ്രധാന ഉത്തരവാദിത്തമായി മാറി.

മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് ഇന്നത്തെ സൈബര്‍ ലോകം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാത്രമല്ല ഓപ്പറേഷന്‍ ടെക്‌നോളജിയും സമന്വയിപ്പിച്ചാണ് വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നത്. സ്മാര്‍ട്ട് വില്ലേജുകള്‍ മുതല്‍ വന്‍കിട ഉത്പ്പാദന കേന്ദ്രങ്ങള്‍ വരെ ഐടിയും ഒടിയും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുന്നു. ഇതേ നെറ്റ്‌വര്‍ക്കിലുളള ഒരു മൊബൈല്‍ ഫോണ്‍ വഴി പോലും പ്രവര്‍ത്തനം താളം തെറ്റിക്കാന്‍ സൈബര്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. ഇതിന് പരിഹാരം കണ്ടെത്താനുളള നൂതന ഉത്പ്പന്നങ്ങളും സാങ്കേതിക വിദ്യകളുമാണ് ബ്‌ളാക് ഹാറ്റിനെ ശേദ്ധേയമാക്കുന്നതെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ദനും ട്രെന്‍ഡ് മൈക്രോ സിസ്റ്റം എഞ്ചിനീയറുമായ അമീര്‍ ഖാന്‍ പറഞ്ഞു.

സൈബര്‍ സെക്യൂരിറ്റി മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്ക് വിദഗ്ദ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. നിരവധി ഗിഗാ പ്രൊജക്ടുകള്‍ നടക്കുന്ന സൗദി അറേബ്യയില്‍ വന്‍ തൊഴില്‍ സാധ്യതയാണ് സൈബര്‍ സെക്യൂരിറ്റി രംഗത്തുളളത്.

ത്രിദിന സമ്മേളനത്തിലും പ്രദര്‍ശനത്തിലും പങ്കെടുത്തവരില്‍ 50 ശതമാനം വനിതകളും വിദ്യാര്‍ഥികളുമാണ്. സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ തത്സമയം അവതരിപ്പിച്ച ചില പവിലിയനുകള്‍ കാണികളെ മ്പരപ്പിച്ചു. സൈബര്‍ ലോകത്തെ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത ആവശ്യമാണെന്ന ബോധവത്ക്കരണവും നടന്നു. സാങ്കേതിക ജ്ഞാനം ഇല്ലെങ്കില്‍ കൂടി സാധാരണക്കാരന് സൈബര്‍ ലോകത്തെ അടുത്തറിയാന്‍ നിരവധി എക്‌സര്‍സൈസുകളും ഒരുക്കിയിരുന്നു.

കംമ്പ്യൂട്ടര്‍, നെറ്റ്‌വര്‍ക്ക് സിസ്റ്റം എന്നിവയെ തകര്‍ക്കുന്ന മാല്‍വെയറുകളെ കണ്ടെത്തുന്നതിന് ‘കാപ്ചര്‍ ദി ഫഌഗ്’ മത്സരത്തിലെ പങ്കാളിത്തവും ബഌക് ഹാറ്റ് എക്‌സിബിഷനില്‍ ശ്രദ്ധനേടി. 250 ടീമുകളിലായി ആയിരം മത്സരാര്‍ത്ഥികളാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പല ഘട്ടങ്ങളിലെ മത്സരങ്ങള്‍ വിജയിച്ച് ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്.

ഈ വര്‍ഷം നൂതന ആശയങ്ങളും മികവും പുലര്‍ത്തുന്നര്‍ക്ക് സൈബര്‍ സീഡ് മത്സരം, എസ്‌കേപ്പ് റൂം ആക്റ്റിവിറ്റികള്‍, ചിപ്പ് ഹാക്കിംഗ് തുടങ്ങിയ മത്സരങ്ങളും അരങ്ങേറി. വിജയികള്‍ക്ക് 10 ലക്ഷം റിയാലാണ് വിതരണം ചെയ്തത്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top