റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ റിയാദിലെ ശിഫ സനഇയ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശിഫ മെയിന്‍ റോഡില്‍ മിന ഹൈപ്പറിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച പുതിയ ശാഖയുടെ ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ഹമീദ് അല്‍ മുബാറഖ് നിര്‍വഹിച്ചു. കെഎംസിസി ശിഫ പ്രസിഡന്റ് ഉമ്മര്‍, ശിഫ മലയാളി സമാജം പ്രസിഡന്റ് സാബു പത്തടി, ബി പി എല്‍ സെന്‍ട്രല്‍ മാനേജര്‍ മുഹമ്മദ് സുഫിയാന്‍, ഓപറേഷന്‍ മാനേജര്‍ മുഹമ്മദ് അസ്‌ലിം, ബത്ഹ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് സിറാജ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഷബീര്‍, മിന ഹൈപ്പര്‍ മാനേജര്‍ റഷീദ്, സക്കരിയ്യ, സമീര്‍, എം ടി അര്‍ഷദ്, മുനീര്‍ കോക്കല്ലൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ഉദ്ഘാടനം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് 100 മൊബൈല്‍ ഫോണ്‍ ഉപഹാരമായി സമ്മാനിക്കും. ഇതിന് പുറമെ ഉദ്ഘാടനത്തില്‍ പങ്കെടുത്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത മൂന്നു പേര്‍ക്ക് ടെലിവിഷന്‍, ട്രോളി ബാഗ്, മൊബൈല്‍ ഫോണ്‍ എന്നിവ ഉപഹാരമായി സമ്മാനിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗല്‍ദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കാര്‍ഗോ സേവനം ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
റയാദില്‍ ബത്ഹ എക്‌സിര്‍ പോളിക്ലിനിക് ബിള്‍ഡിംഗില്‍ ക്ലാസിക് റസ്റ്ററന്റിന് എതിര്‍വശം ബി പി എല്‍ ലോജസ്റ്റിക്‌സിന് ശാഖയുണ്ട്. ദമാം കേന്ദ്രമായി രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ബി പി എല്ലിന് അല്‍ ജുബൈല്‍, അല്‍ഹസ, അല്‍കോബാര്‍ ഉള്‍പ്പെടെ പത്തു ശാഖകളാണുളളത്്. റിയാദിലും പരിസര പ്രദേശങ്ങളിലുമുളള ലേബര്‍ ക്യാമ്പുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നു സൗജന്യമായി പിക്അപ് സര്‍വീസും പാക്കിംഗ് സേവനവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0560397053 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.