റിയാദ്: മഹാത്മജിയുടെ നൂറ്റിയമ്പത്തിയൊന്നാം ജന്മദിനം ആഘോഷിച്ചു. ഗാന്ധിജി ചര്‍ക്ക ആരംഭിച്ചതിന്റെ നൂറ്റിയൊന്നാം വാര്‍ഷികം പ്രമാണിച്ച് ഗാന്ധിയന്‍ ദര്‍ശനം പ്രചരിപ്പിക്കുന്നതിന് ഗാന്ധി സ്മൃതിയും സംഘടിപ്പിച്ചു. ഗള്‍ഫ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
മലാസിലെ മണി ബ്രദേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജയന്‍ കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്രം, കോഓര്‍ഡിനേറ്റര്‍ റാഫി പാങ്ങോട്, ജീവകാരുണ്യ കണ്‍വീനര്‍ അയൂബ് കരൂപടന്ന, കുഞ്ചു സി നായര്‍, ഹരികൃഷ്ണന്‍, സബിന്‍, മണി പിള്ളേ ബ്രദേഴ്‌സ് എന്നിവര്‍ സംസാരിച്ചു. മാത്യു ജോസഫ്, പൂക്കുഞ്ഞ് കണിയാപുരം, വിപിന്‍ ഹുസൈന്‍ വട്ടിയൂര്‍കാവ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.