Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധം

റിയാദ്: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും യു.പി.യിലെ യോഗി ആദിത്യനാഥിന്റെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തതില്‍ ഓ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധിച്ചു. യുപിയില്‍ സ്ത്രീ പീഡനം പതിവായിരിക്കുന്നു.

പിന്നോക്കകാര്‍ക്കെതിരെയുള്ള അധിക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഹാത്രയില്‍ പത്തൊമ്പതുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തക്കര്‍ക്കൊപ്പം സമാധാനപരമായി പുറപ്പെട്ട നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനുളള പോരട്ടത്തിലാണ് രാജ്യത്തെ ജനാധിപത്യത്തില്‍ വിശ്വസികള്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം നിഷേധിച്ച് അര്‍ധരാത്രിയാലിണ് പൊലീസ് മൃതദേഹം സംസ്‌കരിച്ചതില്‍ ദുരൂഹതയുണ്ട്. കുടുംബത്തിന് നീതി ലഭിക്കും വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും അതിന്റെ പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിയുടെ കൂടെയുണ്ടാവുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top