റിയാദ്: വിദേശ തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ ലെവി തുടരുമെന്ന് ധന മന്ത്രാലയം. വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതി നിലവിലെ സാഹചര്യത്തില്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് അഞ്ച് ശതമാനമായിരുന്ന നികുതി 15 ശതമാനമായി ഉയര്‍ത്തിയത്. ബജറ്റ് കമ്മി വലിയ തോതില്‍ ഉയന്നന്ന സാഹചര്യത്തില്‍ ലെവിയും വാറ്റും തുടരും. ക്രൂഡ് ഓയില്‍ വില കുറയുകയും കയറ്റുമതി ഇടിയുകയും ചെയ്തത് സമ്പദ് ഘടനയെ ബാധിച്ചിട്ടുണ്ട്.
2021ലെ ബജറ്റ് തയ്യാറാക്കുന്ന ഒരുക്കത്തിലാണ് സൗദി അറേബ്യ. പൊതു വരുമാനം കുറയുകയും ചെലവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ വര്‍ഷം 298 ബില്യണ്‍ റിയാല്‍ കമ്മിയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ഇതു 145 ബില്യണ്‍ റിയാലായി കുറക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
15 ശതമാനം വാറ്റും തൊഴിലാളികളുടെ ലെവിയിലും ഉള്‍പ്പെടെ അടുത്ത വര്‍ഷം ഒന്‍പത് ശതമാനം വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.